താൾ:CiXIV269.pdf/133

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഏഴാം അദ്ധ്യായം 121

രണ്ട് വലിയ ചെമ്പുകുട്ടകങ്ങളിൽ വെള്ളം കോരി നിറെ
പ്പാൻ കല്പന കൊടുത്തു. തങ്ങളെക്കൊണ്ട ഓരോ ഉറുപ്പിക
നിൎബ്ബന്ധമായി പൊലിപ്പിച്ചതിനാൽ ൟറ പിടിച്ചിട്ടുള്ള
ൟ കൻസ്റ്റേബൾമാൎക്ക ഇൻസ്പക്ടരുടെ ഇപ്പഴത്തെ കല്പന
വളരെ നീരസമായിട്ടാണ തോന്നിയത. മേലുദ്യോഗ
സ്ഥന്മാരുടെ സന്തോഷ സമ്പാദനത്തിന്നവേണ്ടി ല
ജ്ജാവഹമായ പല ദാസ്യ പ്രവൃത്തിയും ചെയ്ത വരുന്ന
ത തങ്ങളുടെ മുറയാണെന്ന സാധുക്കളായ ചില കീഴുദ്യൊ
ഗസ്ഥന്മാരും അങ്ങിനെ ചെയ്യിപ്പിക്കുന്നത ഒരു ബഹു
മാനമാണെന്ന ദുരഭിമാനികളായ ചില മേലുദ്യോഗസ്ഥ
ന്മാരും വിചാരിച്ചു വരുന്നുണ്ട. വീട്ടിലേക്ക് ആവശ്യ
മുള്ള വിറക കീറികൊടുക്കുക. യജമാനന്മാരുടെ ഭാൎയ്യമാ
ൎക്ക കുളിപ്പാനും മറ്റും വേണ്ടുന്ന വെള്ളം കോരി നിറക്കു
ക. കുട്ടികളെ എടുത്തുകൊണ്ടു നടക്കുക. ക്ഷൌരക്കാര
നെ വിളിച്ചുകൊണ്ടു വരിക. അലക്കകാരന്റെ അടുക്കെ
വീഴ്പവസ്ത്രം കെട്ടികൊണ്ട കൊടുക്കുക. അടിച്ചു വാരുക.
എച്ചിൽ എടുത്തു തളിക്കുക. വാഴത്തോട്ടം കൊത്തുക. പൂച്ചെ
ടി നനെക്കുക. പൂത്തോട്ടം വളൎത്തുക. സസ്യാദികൾ നട്ടു
ണ്ടാക്കുക. എണ്ണ തേപ്പിക്കുക. കാൽ തടവുക. മറ്റും പല
വേലയും എടുക്കുക. ഇതെല്ലാം കീഴുദ്യോഗസ്ഥന്മാരുടെ
ന്യായാനുസരണമായ പ്രവൃത്തിയാണെന്ന അവിവേ
കികളായ ചില ഉദ്യോഗസ്ഥന്മാർ തെറ്റായി ധരിച്ചുവ
ശായിട്ടുണ്ട. കീഴുദ്യോഗസ്ഥന്മാരെ അടിമകളെപ്പോലെ
വിചാരിച്ചു പീറത്തരം പലതും അവരേക്കൊണ്ടു ചെയ്യി
ക്കുന്നതു കേവലം അനീതിയും അയുക്തവുമാണെന്നു
എരേശ്ശമേനോൻ മുതലായ ദ്ധ്വരമാർ വിചാരിക്കാതിരിക്കു
ന്നത വലിയ കഷ്ടം തന്നെ. "യജമാന പ്രീതിശാസ്ത്രം"
എന്നുള്ള പ്രമാണത്തെ അനുസരിച്ചു കൻസ്റ്റേബൾന്മാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/133&oldid=194213" എന്ന താളിൽനിന്ന് ശേഖരിച്ചത്