താൾ:CiXIV269.pdf/132

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഏഴാം അദ്ധ്യായം 120

മദ്ധ്യസ്ഥം പറഞ്ഞ ഒരു ഒരുവിധത്തിൽ പൊലി അവ
സാനിപ്പിച്ചു. ശിരസ്തദാർ മുപ്പത്തമൂന്നും ശങ്കരപ്പണി
ക്കര മുപ്പത്തനാലരയും എരെശ്ശമേനോൻ ഇരുപത്തഞ്ചെ
മുക്കാലും വേലുക്കുട്ടിമേനോൻ ഇരുപത്താറെകാലും ഉറു
പ്പിക പൊലിച്ചു. ൟ കൂട്ടത്തിൽ നാലണ നമ്മുടെ ഗോ
വിന്ദനും പൊലിച്ചിട്ടുണ്ട. എല്ലാംകൂടി കൺസ്റ്റേബൾമാ
രുടെ പട്ടികപ്രകാരമുള്ള സംഖ്യയടക്കം നൂറ്റെഴുപത്തമൂ
ന്നുറുപ്പിക പതിനാലണ മോഹിനിപ്പണം കൂടാതെ പിരി
ഞ്ഞുകിട്ടി. ഒരുറുപ്പിക രണ്ടണകൂടി കേശവനുണ്ണിനായ
ര തട്ടിൽ ഇട്ട ആക സംഖ്യ നൂറ്റഎഴുപത്തഞ്ചുറുപ്പികയാ
ക്കി. എരേശ്ശമേനോൻ ഉറുപ്പിക മുഴുവനുംഎടുത്ത തട്ടോടെ
ഇട്ടീരിനായരുടെ കയ്യിൽ കൊടുത്തു. വൃദ്ധന പരമാനന്ദ
മായി. പന്ത്രണ്ടടിപ്പാൻ പതിനഞ്ചുമിനുട്ട മുമ്പെ കളിയും
സമൎപ്പിച്ചു.

കാണികൾ മുഴുവനും യാത്രപറഞ്ഞും പറയാതെയും
മൊഹിനിമാരുടെ കയ്വശം തങ്ങളുടെ മനസ്സും ഏൽപ്പിച്ച
അഞ്ച മിനുട്ടിന്നുള്ളിൽ ഇറങ്ങിപ്പോയ്തകൊണ്ട ശാമുക്കു
ട്ടിമേനോൻ മുതലായ കാമകിങ്കരന്മാൎക്ക തങ്ങളുടെ മനൊ
രഥപ്രാപ്തിക്ക യാതൊരു മുടക്കമാകട്ടെ അസ്വാധീനമാ
കട്ടെ സംഭവിപ്പാൻ പാടില്ലാത്ത സ്വാതന്ത്ര്യവും സാവ
കാശവും സിദ്ധിച്ചു. കാൎയ്യത്തിന്റെ യാൎത്ഥ്യം മുഴു
വനും നേൎത്തെ തന്നെ നല്ലവണ്ണം മനസ്സിലായിരുന്നത
കൊണ്ട കളി കഴിഞ്ഞ ഉടനെ ഗോവിന്ദൻ മെല്ലെ ഒരു
പുല്ലുപായും കയ്ക്കലാക്കി തെക്കെ ഭാഗമുള്ള ആപ്പീസ്സ മുറി
യുടെ കോലായിൽ പോയി കിടന്നു കളഞ്ഞതിനാൽ അവ
നെക്കൊണ്ട യാതൊരുപദ്രവും യാതൊരാൾക്കും സിദ്ധി
ച്ചില്ല. ആട്ടം കഴിഞ്ഞ ഉടനെ എരേശ്ശമേനോൻ രണ്ട
കൻസ്റ്റേബൾമാരെ വിളിച്ച കുളിപ്പുരയിൽ കിടപ്പുള്ള

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/132&oldid=194209" എന്ന താളിൽനിന്ന് ശേഖരിച്ചത്