താൾ:CiXIV269.pdf/131

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഏഴാം അദ്ധ്യായം 119

യുടെ മുഖത്തലാസ്യമദ്ധ്യത്തിൽ ഒരിക്കൽ രണ്ടൊ നാലൊ
തുള്ളി വിയൎപ്പ്കണ്ടിട്ട ശങ്കരപണിക്കർ കൻസ്റ്റെബളു
ടെ കയ്യിൽനിന്ന് വിശറി പിടിച്ചുപറ്റി ഇവളുടെ പിൻ
ഭാഗത്ത ചെന്നുനിന്ന ഉറക്കെ ഒരു നാലഞ്ചു മിനുട്ടുനേ
രം വീശി. "ബലെ ബലെ" എന്നു പറഞ്ഞുതന്നെ
ശാമുക്കുട്ടിമേനോന്റെ ഒച്ച അടച്ചുപോയി. രംഗവാ
സികളായ എല്ലാ രസികന്മാരും വല്ലാതെ ഭ്രമിച്ച തന്നേ
ത്താൻ മറന്ന പല ആഭാസത്വവും ഗോഷ്ടിയും പ്രവൃ
ത്തിച്ചു. കല്ല്യാണി അമ്മയുടെ കണ്ണീർ മുഴുവനും അവ
സാനിച്ച കണ്ണുകൾ കലങ്ങി. അങ്ങിനെ ഇരിക്കെ
പണം പൊലിക്കുന്ന തിരക്കായി. ശാമുക്കുട്ടിമേനോനും
ശങ്കരപ്പണിക്കരും തമ്മിൽ മത്സരിച്ച എട്ടും പത്തും അര
ക്കാൽ ഓരോ പ്രാവശ്യം വാരി വിളിവിളിച്ച പൊലിച്ചു
തുടങ്ങി. എരേശ്ശമേനോനും വഴുതിനിതോട്ടത്തിൽ വേലു
ക്കുട്ടിമേനോനും തങ്ങളിലായി മത്സരം. കട്ടിളപ്പടിക്ക
ൽ കേശവനുണ്ണിനായരും ചീരങ്ങാട്ട കുട്ടികൃഷ്ണമേനോ
ക്കിയും തമ്മിലേറ്റു. ശിരസ്തദാരുടെ കയ്യിലുണ്ടായിരു
ന്ന ഉറുപ്പിക മുഴുവനും കലാശിച്ച ഒടുവിൽ എരേശ്ശമേ
നൊനോട എട്ടുറുപ്പിക കടംവാങ്ങീട്ടും പൊലിച്ചു. ശങ്കരപ്പ
ണിക്കൎക്ക ഒരു ലേശം കുലുക്കമില്ല. മത്സരിച്ചാൽ ഒരു നൂ
റുറുപ്പിക പൊലിപ്പാൻ താനൊരുങ്ങി വന്നിട്ടുണ്ടെന്ന വീ
രവാദംപറഞ്ഞ പണസ്സഞ്ചി എടുത്ത തന്റെ മുൻപിൽ
വെച്ച ശാമുക്കുട്ടിമേനോനെ പോൎക്കവിളിച്ചു. ശിരസ്തദാ
ൎക്ക കയ്യിൽ പണമില്ലെങ്കിലും കൂടക്കൂടെ ശുണ്ഠി ഏറിത്തുട
ങ്ങി. തന്റെ കയ്യിൽ ഉണ്ടായിരുന്ന മുദ്രമോതിരം ഊരി
കളിഉടമസ്ഥൻ ഇട്ടീരിനായരെ വിളിച്ച പതിനഞ്ചുറു
പ്പികക്ക പണയം വെപ്പാൻ നോക്കി. എരേശ്ശമേനോ
നും വേറെ രണ്ടമൂന്നുപേരും അതിന്ന സമ്മതിക്കാതെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/131&oldid=194205" എന്ന താളിൽനിന്ന് ശേഖരിച്ചത്