താൾ:CiXIV269.pdf/130

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

118 ഏഴാം അദ്ധ്യായം

സൌമ്യനാണ. രസക്കേടായ വാക്ക ഒരിക്കലെങ്കിലും
ഒരു മനുഷ്യനോടു മിണ്ടില്ല. രാവുണ്ടെങ്കിൽ ഇട്ടീരി
നായൎക്ക രണ്ടും മൂന്നും ഉറുപ്പിക, ഓണപ്പുട കിട്ടാതിരിക്കി
ല്ല. അദ്ദേഹത്തിന്റെ മുഴുവൻ സമ്പാദ്യം ഇത്ര മാത്ര
മെയുള്ളു. ആ കഥ ഇപ്പോൾ അങ്ങിനെ നില്ക്കട്ടെ. കളി
യുടെ വട്ടവും കലാശവും എന്റെ വായനക്കാൎക്ക അറിവാ
ൻ താല്പൎയ്യമുണ്ടായിരിക്കാം.

ആട്ടം ഏകദേശം എട്ടമണിക്കതന്നെ ആരംഭിച്ചിരി
ക്കുന്നു. പതിനൊന്നുമണിക്ക തീൎച്ചയായി കളി കഴിയേ
ണമെന്നാണ എരേശ്ശമേനോന്റെ കല്പന. ൟ വക
വിനോദങ്ങളിൽ അധികം ഉറക്കിളപ്പാൻ അദ്ദേഹത്തി
ന്ന വളരെ നീരസമാണ. അതുകൊണ്ട ചില്ലറ ആട്ട
ങ്ങൾ വിശേഷിച്ച യാതൊന്നുമുണ്ടായില്ല. ആദ്യം‌മുതല്കെ
ബഹു രസകരമായ മട്ടിലാണ ആരംഭിച്ചത. യോഗ്യ
ന്മാരായ അനവധി ആളുകൾ അരങ്ങത്ത ഇരിക്കുന്നത
കണ്ടിട്ട മോഹിനിമാൎക്ക ഉത്സാഹം വൎദ്ധിച്ചു. ഇവരുടെ
പാട്ടും അതിമനോഹരമായ ആട്ടവും പുരുഷന്മാരുടെമനോ
ധൈൎയ്യത്തെ ഇടിപൊടിയാക്കി പാറ്റിക്കളയുന്ന ഹാവം
ഭാവം മുതലായ ശൃംഗാരചേഷ്ടകളും കാമാസ്ത്രങ്ങളെ കോ
രിച്ചൊരിയുന്ന കടാക്ഷവീക്ഷണവും മറ്റും കണ്ട കാണി
കൾ മുഴുവനും കാമികളായിത്തീൎന്നു. ആടുന്ന കുട്ടികളുടെ
ശിരസ്സിലും മുഖത്തും കഴുത്തിലും മാറത്തും പുറത്തും എന്നു
വേണ്ട മറ്റും പലദിക്കിലും ശിരസ്തദാരും എരേശ്ശമേ
നോനും നാഴികയിൽ എട്ടുപ്രാവശ്യം പനിനീർ വീശുന്ന
തിരക്കായി. ലമനേഡ്കുപ്പിയുടെ ബുച്ചെടുക്കുമ്പൊഴുള്ള
ഒച്ചയും "ബലേഭേഷ് ബലേഭേഷ്" എന്ന ആശ്ചൎയ്യ
സൂചക ശബ്ദവും രംഗസ്ഥലത്തിൽ കൊള്ളാതെ പുറമെ
പ്രവാഹിച്ചു. മൂന്നാം‌കിട ആട്ടക്കാരിയായ കുഞ്ഞുക്കുട്ടി

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/130&oldid=194202" എന്ന താളിൽനിന്ന് ശേഖരിച്ചത്