താൾ:CiXIV269.pdf/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മീനാക്ഷി

ഒന്നാം അദ്ധ്യായം

പ്രാരംഭം.

കുഞ്ഞികൃഷ്ണമെനൊൻ— ഗൊവിന്ദൻ ഇപ്പോൾ വരുന്ന
ത കനകമംഗലത്തനിന്ന തന്നെയല്ലെ? ഈ മദ്ധ്യാ
ഹ്നസമയം നീയല്ലാതെ മറ്റു വല്ലവരും നടക്കുമൊ?
എന്താണ ഗൊവിന്ദാ വെയിലിന്ന നല്ല ചൂടില്ലെ
ന്നുണ്ടോ?

ഗൊവിന്ദൻ — ഇപ്പോൾ ഞാൻ വരുന്നത കനകമംഗല
ത്തനിന്ന തന്നെയാണ. പരാശ്രയംകൊണ്ടു ദിവസ
വൃത്തി കഴിപ്പാൻ ദൈവം കല്പിച്ചിരിക്കെ വെയിലി
ന്റെ ചൂടുംമറ്റും സഹിക്കയല്ലാതെ മറ്റെന്താണ ഒ
രു നിവൃത്തിയുള്ളത?

കു— കൃ — മെനൊൻ— ഈ സമയം നടക്കുന്നത വലിയ തെ
റ്റാണ. ഒരു പക്ഷിപൊലും ഇപ്പോൾ പറക്കുന്നില്ല.
എല്ലാം നിശ്ചഞ്ചലമായിരിക്കുന്നു. ഉഷ്ണാധിക്യം സ
ഹിപ്പാൻ പ്രയാസം! കാലിന്റെ അടി നിലത്ത
എങ്ങിനെയാണ വെക്കുന്നത- പൂഴി തട്ടിയാൽ ചു
ട്ടുപൊകാതിരിക്കില്ലല്ലൊ

ഗൊവിന്ദൻ — അക്കാൎയ്യം ഒന്നും പറയെണ്ടതില്ല. പൊരു
ന്ന വഴിക്ക ഒരത്യത്ഭുതമുണ്ടായി. കെട്ടാൽ ശുദ്ധമെ
പൊളിയാണെന്ന തൊന്നും. പക്ഷെ കാൎയ്യം അത യ
ഥാൎത്ഥമാണ.

കു— കൃ — മെനൊൻ— എന്താണത? കെൾക്കട്ടെ. അത്ഭുതമാ
യ കാൎയ്യമാണെങ്കിൽ കെൾക്കെണ്ടതല്ലെ? പറയൂ

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/13&oldid=194016" എന്ന താളിൽനിന്ന് ശേഖരിച്ചത്