താൾ:CiXIV269.pdf/129

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഏഴാം അദ്ധ്യായം 117

ഷന്മാരെ വല്ലാതെ അന്ധാളിപ്പിക്കുവാൻ ഇവൾക്ക
നല സാമൎത്ഥ്യമുണ്ട. രണ്ടാമത്തെ പെൺകിടാവിന്ന
ഏകദേശം ഇരിപത വയസ്സ പ്രായമുണ്ട. ശരീരംകുറെ
തടിച്ച കുറുതായി നെറ്റിത്തടം ചുരുങ്ങി പുരികങ്ങൾ
തമ്മിൽകൂടി മുഖം വൃത്താകാരമായി ഇടഭാഗം അല്പംകോടി
അധരോഷ്ഠങ്ങൾ വല്ലാതെ തടിച്ച മലൎന്ന കഴുത്ത നീളം
കുറഞ്ഞു കവിൾത്തടം തെല്ല കുഴിഞ്ഞ ഇങ്ങനെ വേണ്ട
ത്തക്ക എല്ലാലക്ഷണവും തികഞ്ഞിട്ടുള്ള ഒരു യുവതിയാ
ണ. മൂന്നാമത്തെപ്പെണ്ണ ആകപ്പാടെ തരക്കേടില്ല. താരു
ണ്യ ദശയിൽ കടപ്പാൻവേണ്ടി ഒരു കാൽ മുൻപോട്ട
എടുത്ത വെച്ചുംകൊണ്ട നിൽക്കുന്ന പ്രായമാണ. രംഗ
ശ്രീ നല്ലവണ്ണം ഉണ്ട. എങ്കിലും ൟ ശ്മശാന കുസുമ
ത്തേപ്പറ്റി എഴുതി തൂവൽ ചീത്തയാക്കുവാൻ എനിക്ക
ഇഷ്ടമില്ല. കടവത്തിട്ട തോണി പോലെയുള്ളവറ്റയു
ടെ സൌഭാഗ്യത്തെപ്പറ്റി വിവേകികളായ വായനക്കാ
ൎക്ക യാതോരു ഭ്രമവും ജനിക്കയില്ലെന്ന എനിക്ക നല്ല
നിശ്ചയമുണ്ട. ഇതിൽ ഒന്നും രണ്ടും കുട്ടികളുടെ അച‌്ശ
നാണ ൟ കളിയുടെ ഉടമസ്ഥൻ. രണ്ടാമത്തെപ്പെണ്ണി
ന്ന ഒഴിവുള്ള സമയം ഒക്കേയും സംബന്ധം ഇതിലെ
ഭാഗവതരാണ. മൃദംഗക്കാരനാണ ആ ചെറിയ പെണ്ണി
ന്റെ ഭൎത്താവ. രസികശിരോരത്നമായ പണിക്കൎക്ക
കളി കഴിയുന്നവരെ സംബന്ധം ഒന്നാമത്തേതിനോടു
കൂടെയാണ. യജമാനന്മാരെ സന്തോഷിപ്പിക്കുവാനും
വേണ്ടത്തക്ക ഉപചാരം ചെയ്ത അവരുടെ സ്നേഹം
സമ്പാദിക്കുവാനും ഉടമസ്ഥനായ ഇട്ടീരി നായൎക്ക വള
രെ കൌശലവും സാമൎത്ഥ്യവും കൂടും. ൟ രണ്ട പെൺ
കിടാങ്ങളെക്കൊണ്ട ൟ വൃദ്ധന നല്ല കാലാനുഭവമുണ്ട.
ആൾ മഹാ ഭാഗ്യവാനാണ. ഭഗവൽഭക്തനാണ. നല്ല

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/129&oldid=194199" എന്ന താളിൽനിന്ന് ശേഖരിച്ചത്