താൾ:CiXIV269.pdf/127

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഏഴാം അദ്ധ്യായം 115

പറഞ്ഞുംകൊണ്ട ഇവർ എരെശ്ശമേനോന്റെ വീട്ടിൽ എ
ത്തി. അപ്പോൾ കളിയുടെ പൂൎവ്വാരംഗം കലാശിച്ചിട്ട മാത്ര
മെ ഉണ്ടായിരുന്നുള്ളു. അവിടെ പലതരത്തിൽ കൂടിയുള്ള
ജനം ഏകദേശം മുന്നൂറപോരും. ഭവനം മാളികയുള്ള ഒരു
പടിഞ്ഞാറ്റപ്പുരയാണ. കിഴക്കെ മുറ്റത്ത വിശേഷമായ
ഒരു നിടുമ്പുരയുള്ളതിൽ വെച്ചാണ കളി. അരങ്ങത്ത ഏ
കദേശം പത്തനാല്പത ബ്രാഹ്മണരും പത്തറുപത പ്രമാ
ണികളും ഇരിക്കുന്നുണ്ടു. നിടുമ്പുരയുടെ വടക്ക ഭാഗത്ത
തെക്കോട്ടു തിരിഞ്ഞിട്ടാണ ആടുന്നത്. ഗോവിന്ദന്റെ
ഒന്നിച്ചുണ്ടായിരുന്നസരസന്മാർ വിളക്കിന്റെ ഇടഭാഗം
വിരിച്ചിട്ടുള്ള വീരാളിപുല്ലുപായിൽഇരിക്കുന്ന ചില ഒന്നെ
മുക്കാൽ ശൃംഗാരികളുടെ ഇടയിൽകടന്ന കുത്തിരുന്നു. ഗോ
വിന്ദനൊ വഴിനടന്ന ക്ഷീണിച്ചതകൊണ്ടും അടുക്കെ
ഇരിക്കത്തക്ക വേഷപുഷ്ടി ലേശം ഇല്ലാത്തതകൊണ്ടും
കുറെ അകലെ ഒരു തൂണിന്റെ അടുക്കെ ചെന്നിരുന്നു.
എരേശ്ശമേനോനും താലൂക്ക ശിരസ്തദാർ ശാമുകുട്ടിമോനോ
നും വക്കീൽ ശങ്കരപണിക്കരുംകൂടി വിളക്കിന്റെ കുഴക്ക
ഭാഗത്ത ഒരു വെള്ളപായിൽ വിശേഷമായ പരമധാനി
വിരിച്ച അതിൽ വടക്കോട്ട തിരിഞ്ഞിരിക്കുന്നു. ഇവ
രുടെമുമ്പിൽ മുറുക്കാനുള്ള സകല സാധനങ്ങളോടുകൂടി ഒരു
വെള്ളിത്തട്ടും അതിമനോഹരമായ മൂന്ന പനിനീർ വീശി
യും എട്ടു പത്ത ലമനേഡ കുപ്പിയും രണ്ടു മൂന്ന സ്പടികപാ
ത്രവും വെച്ചിട്ടുണ്ട. ഇൻസ്പെക്ടറുടെ ഭാൎയ്യ കല്യാണിഅ
മ്മ എട്ടും പത്തും വയസ്സു പ്രായമുള്ള തന്റെ സുമുഖികളാ
യ രണ്ട പെണ്മക്കളോടു കൂടി കോലായുടെ വടക്കുഭാഗത്ത
കിഴക്കോട്ട തിരിഞ്ഞ ഒരു പുല്ലപായിൽ ഇരിക്കുന്നു. അടു
ക്കെ ചെറുപ്പകാരിയായ ഒരു ദാസിയും നിൽക്കുണ്ട.
കല്യാണി അമ്മയുടെ ഇപ്പോഴത്തെ സ്ഥിതിയും മുഖ വൈ

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/127&oldid=194185" എന്ന താളിൽനിന്ന് ശേഖരിച്ചത്