താൾ:CiXIV269.pdf/123

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഏഴാം അദ്ധ്യായം 111

കാലത്തിൽ അവരെ തിരിഞ്ഞുനോക്കാതെ നിൎദ്ദയം ഉപേ
ക്ഷിച്ച ദയിതാന്തരം‌നോക്കി ഇറങ്ങിപ്പോകുന്നതുപോലെ
ഇതവരെ എങ്ങും പോകാതെ ഒന്നിച്ചിരുന്നു മധുപാനം
ചെയ്തിട്ടുള്ള വണ്ടുകൾ മുകുളിതങ്ങളായ താമരപ്പൂക്കളെ ഉ
പേക്ഷിച്ച ഇതരപുഷ്പങ്ങളെ തിരഞ്ഞും‌കൊണ്ട അങ്ങുമി
ങ്ങും പാഞ്ഞുതുടങ്ങി. തന്നെപ്പോലെയുള്ള ഒരുത്തിയെ
തന്റെ മുൻപാകെതന്നെ അവളുടെ വ്യസനകാലത്തിൽ
അകാരണമായി നിൎദ്ദയം വെടിഞ്ഞു അതി സരസനാണെ
ന്ന നടിച്ചും കൊണ്ടു അരികെ സേവക്ക വന്നിട്ടുള്ള കൃത
ഘ്നനായ ൟവഷളനെ ഒരിക്കലും തന്നോടുകൂടി രമിപ്പാൻ
അനുവദിക്കരുതെന്നുള്ള വിചാരവും മൎയ്യാദയുംവിട്ട പ്രവൃ
ത്തിക്കുന്ന ഒരു കുലടയെപ്പോലെ കുമുദം അപരാധിയായ
വണ്ടിനെ അത്യന്തം ആദരവോടെ സ്വീകരിച്ചുതുടങ്ങി.
ദിക്കെങ്ങും ഗൃഹം‌തോറും ദീപപ്രഭ ശോഭിച്ചു. വിശേഷ
മായ വെള്ളമേലാപ്പുകൊണ്ട അതിഭംഗിയിൽ വിതാനിച്ചി
ട്ടുള്ള വലിയൊരു കല്യാണപ്പന്തലിൽ തുടരെത്തുടരെ അനേ
കായിരം ചെറിയചെറിയ രസമണികൾ തൂക്കിയ്തുപോലെ
കൎപ്പൂരശുഭ്രമായ ആകാശത്തിൽ അനവധി നക്ഷത്രങ്ങൾ
പ്രകാശിച്ചു. ഇങ്ങിനെ ഏകദേശം രണ്ടുനാഴിക കഴിഞ്ഞ
തിന്റെ ശേഷം തിരശ്ശീലയുടെ മുകളിൽകൂടി ഒരു വേഷ
ക്കാരന്റെ കിരീടം കാണുന്നതുപോലെ കിഴക്കുഭാഗത്ത
നിന്ന് പതുക്കെ ഉദിച്ചുവരുന്ന ചന്ദ്രബിംബം കണ്ടുതു
ടങ്ങി. ശീതളയായി സൎവ്വാനന്ദ സന്ദായിനിയായ ച
ന്ദ്രിക പതുക്കെപ്പതുക്കെ പ്രസരിച്ചു. കൂരിരുട്ട ക്രമേണ
പിൻവാങ്ങി മരത്തണലുകളിലും ചില ഇടവഴികളിലും
പാഞ്ഞുപോയി ഒളിച്ചുതുടങ്ങി. കാമികളായ ജനങ്ങളുടെ
മനസ്സും സമുദ്രവും ഒരുപോലെ ക്ഷോഭിച്ചു. ചോലപ്പാടം

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/123&oldid=194172" എന്ന താളിൽനിന്ന് ശേഖരിച്ചത്