താൾ:CiXIV269.pdf/121

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഏഴാം അദ്ധ്യായം 109

സന്മാരായ വിടന്മാർ തങ്ങളുടെ പ്രിയജനത്തെ സന്തോ
ഷിപ്പിക്കുവാൻവേണ്ടി അങ്ങാടിയിലും തോട്ടങ്ങളിലും
ചെന്ന മുല്ലപ്പൂവിന്ന വിലപറകായി. കുട്ടികൾ കാലും
മുഖവും കഴുകി കോലായിൽ ഇരുന്ന ഭംസ്മം തൊട്ട ജപത്തി
ന്നുള്ള വട്ടമായി. തങ്ങളുടെ യൌവ്വനകാലത്ത ദിവസം
പ്രതി രാവു പകൽ കൂടി പത്തും പതിനഞ്ചും നമ്പ്ര
നിഷ്പ്രായസേന വിചാരണചെയ്തു വിധികൊടുത്തിട്ടുണ്ടാ
യിരുന്ന ചില വൃദ്ധന്മാർ മുൻപ കഴിഞ്ഞ സംഗതികളെ
എണ്ണിക്കണക്കാക്കുന്നതൊ എന്നു തോന്നുമാറ രുദ്രാക്ഷമാ
ലയും കയ്യിൽപിടിച്ച ജപിച്ചുതുടങ്ങി. വേശ്യമാർ ദന്ത
ശോധനയും കുളിയും കഴിച്ച നല്ല വസ്ത്രവും ചുറ്റി അറ
കളിൽ ചന്ദനത്തിരിയും കത്തിച്ചുവെച്ചു കണ്ണാടിയിൽനോ
ക്കി കോലായിൽഇരുന്ന കണ്ണെഴുതി കുറിയിടുകയായി.
സൌശില്യാദി ഗുണസമ്പന്നന്മാരായി സതികളായ മാതാ
ക്കന്മാർ തങ്ങളുടെ പയ്തങ്ങളെകുളിപ്പിച്ച സന്ധ്യക്കുമുമ്പെ
ചോറുകൊടുക്കേണ്ടതിന്നുള്ള ബദ്ധപ്പാടായി. ചിലർ
പശുക്കളെ കറപ്പാൻവേണ്ടി പാൽകിഴിയിൽ വെള്ളവും
എടുത്ത തൊഴുത്തിന്നരികെ പോകയായി. ശയനഗൃഹം
അടിച്ചുവാരുക. ശയ്യാതലം മുട്ടിവിരിക്കുക. മുറുക്കാനുള്ള
സാധനം ഒരുക്കിവെക്കുക. കുട്ടിയെ നേൎത്തെതന്നെ മുല
കൊടുത്തുറക്കുക. സംബ ന്ധവീട്ടിൽ പോകേണ്ടുന്ന പുരു
ഷന്മാൎക്കു ചോറുകൊടുക്കുക. ഇങ്ങിനെ പല തിരക്കുകളും
ആയി. മേൽകഴുകുവാനും കുളിപ്പാനും വേണ്ടി പോയി
ട്ടുള്ള സൌന്ദൎയ്യവതികളായ തരുണിമാർ ജലാശയങ്ങളിൽ
നിന്ന മടങ്ങി നനഞ്ഞ തോൎത്തമുണ്ടു മടക്കി ഭംഗിയിൽ
സ്തനാവരണം ചെയ്തുംകൊണ്ട തങ്ങളുടെ വീടുകളിലേക്ക
വന്നുതുടങ്ങി. അകലെയുള്ള ഭാൎയ്യമാരുടെ ഭവനങ്ങളിലേ
ക്ക പകലെ ഊണുംകഴിച്ച മണ്ടുന്ന ചില പുരുഷന്മാരെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/121&oldid=194166" എന്ന താളിൽനിന്ന് ശേഖരിച്ചത്