താൾ:CiXIV269.pdf/120

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഏഴാം അദ്ധ്യായം.

ഗോവിന്ദന്റെ മടങ്ങിവരവും വഴിയിൽ
വെച്ച കണ്ട മോഹിനിയാട്ടവും.

നേരം സന്ധ്യയായി പലൎക്കും പലവിധേന വലിയ
തിരക്കായി. നിത്യകൎമ്മത്തിൽ നല്ല നിഷ്ഠയും ബുദ്ധിഗു
ണവും ഉള്ള ബ്രാഹ്മണർ ഊക്കകഴിപ്പാൻവേണ്ടി ബദ്ധ
പ്പെട്ടു കുളങ്ങളിലേക്ക് പോയി. ശൃംഗാരികളും സ്ത്രീജിത
ന്മാരുമായ മറ്റുചില നമ്പൂരിമാർ സംബന്ധക്കാരികളുടെ
യും രഹസ്യക്കാരികളുടെയും കുട്ടികളെ എടുത്തുംകൊണ്ട് അ
വരുടെ മുറ്റത്തുകൂടി തങ്ങടെ പ്രിയജനം കുളികഴിഞ്ഞു വ
രുന്നതും നോക്കി അങ്ങട്ടും ഇങ്ങട്ടും അഞ്ചും മൂന്നുമായി
നടന്നുതുടങ്ങി. സത്രം‌തോറും‌നടന്ന സാപ്പാടകഴിച്ച ശീട്ടും
കളിച്ച മാസം പിണ്ഡം മുതലായ അടിയന്തരവും അന്വേ
ഷിച്ച നാടുനീളെ അലഞ്ഞുനടക്കുന്ന മറ്റ ചില കൂട്ടർ രാ
ത്രിയിലെ ഭക്ഷണത്തിന്നവേണ്ടി ഊട്ടുപുരകളിലേക്കു തി
രക്കിട്ട പാച്ചിലായി. ഉദ്യോഗസ്ഥന്മാർ കച്ചേരി കോടതി
മുതലായത പിരിഞ്ഞു വണ്ടിവഴിയായും കാൽനടയായും
സ്വഗൃഹങ്ങളിലേക്കു പോയിതുടങ്ങി. കാറ്റകൊണ്ട സു
ഖിപ്പാൻവേണ്ടി യോഗ്യന്മാരായ ചില ധനികന്മാർ വെ
ളിവിൽ ഇറങ്ങി നടന്നുതുടങ്ങി. മദ്യപന്മാർ തങ്ങടെ ക
ക്ഷത്ത ഓരോ ചെറിയ പൊതിയുമായിട്ട തോൎത്തമുണ്ട
കൊണ്ടുമറച്ച കള്ളുവില്ക്കുന്ന ഷാപ്പുകളിലേക്ക കടന്നുകൂടി.
ചിലർ മദ്യപാനം ചെയ്ത മതിമറന്ന തങ്ങളിൽ ശകാരിച്ച
ചാഞ്ചാടികൊണ്ട കണ്ടമെന്നും വരമ്പെന്നുമുള്ള ഭേദംകൂടാ
തെ വീണും പിരണ്ടും വീടുകളിലേക്ക യാത്രയായി. സര

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/120&oldid=194163" എന്ന താളിൽനിന്ന് ശേഖരിച്ചത്