താൾ:CiXIV269.pdf/119

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആറാം അദ്ധ്യായം 107

അധികം പുറത്ത കളഞ്ഞ ശേഷം അല്പം ആശ്വസിച്ച
ലജ്ജയോടുംകൂടെ കൊച്ചമ്മാളുവിന്റെ മുഖത്ത ഒന്ന
നോക്കി. മുല്ലമാല എടുത്ത തന്റെ കണ്ണീർകൊണ്ട കഴുകി
കുറെനേരം അതിനെ ചുംബിച്ച ഒടുവിൽ തന്റെ കയ്യിൽ
പിടിച്ചു. വെറ്റിലത്തട്ട എടുക്കാൻ വേണ്ടി പറഞ്ഞയ
ച്ചിട്ടുള്ള ഉണിച്ചിരാമ്മ വരുന്നത കാണാഞ്ഞിട്ട കൊച്ച
മ്മാളു തന്നെ അത അറയിൽ പോയി ക്ഷണത്തിൽ
ഏടുത്തുകൊണ്ടുവന്നു. ജാതിക്ക, ജാതിപത്രി, വാൽമുളക,
ഏലത്തരി മുതലായ ഉപകരണങ്ങളോടുകൂടിയ ൟ
വെള്ളിത്തട്ട പങ്ങശ്ശമേനോന്റെ മുമ്പിൽ പടിയിന്മേൽ
വെച്ചുകൊടുത്തു. ഇവിടെ ഇരുന്ന മുറുക്ക കഴിക്കുമ്പൊ
ഴക്ക ഞാൻ ഇതാ ക്ഷണത്തിൽ മടങ്ങി വരാം എന്ന
പറഞ്ഞ അകത്തേക്ക കടന്നപോയി. പങ്ങശ്ശമേനോൻ
വെള്ളിത്തട്ട തന്റെ അരികത്തെടുത്തവെച്ച പടിയിന്മേൽ
തെക്കോട്ട പൃഷ്ഠവും ഇട്ട ചാരിയിരുന്നു ബഹുഭംഗിയിൽ
ഒരു മുറുക്കു കഴിച്ചു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/119&oldid=194156" എന്ന താളിൽനിന്ന് ശേഖരിച്ചത്