താൾ:CiXIV269.pdf/118

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

106 ആറാം അദ്ധ്യായം

ക്കെയും അബദ്ധമായിപ്പോയി. കുറെ കവിഞ്ഞപോയി
ഞാൻ എന്തൊരു കഥയില്ലാത്ത ചണ്ഡാലനാണ. വലിയ
കഷ്ടമായിപ്പോയി) എന്നിങ്ങനെയുള്ള മനോവിഷാദം
ഇദ്ദേഹത്തിന്റെ ഉള്ളിൽ മുഴുവൻ നിറഞ്ഞനിന്നത
കൊണ്ട ക്ഷമിക്കണം എന്നുള്ള നാലക്ഷരം പോലും
നാവെടുത്തു പറവാൻ ഇദ്ദേഹം ശക്തനല്ലാതെ പായി.
കൊച്ചമ്മാളു പൂച്ചയുടെ മുൻപിൽ കിടന്ന വിറക്കുന്ന ഒരു
വൃദ്ധമൂഷികനെപ്പോലെ പരിഭ്രമിച്ചുംകൊണ്ടിരിക്കുന്ന
തന്റെ അമ്മയെ കയികൊണ്ട മെല്ലെ പിടിച്ചെഴുനീല്പിച്ചു.
നിങ്ങൾ പേടിക്കെണ്ടമ്മെ. ഇതൊന്നും സാരമില്ല.
ഇദ്ദേഹം ബഹു ശുദ്ധനാണ. നല്ല ദയയുള്ള അളാണ.
നിങ്ങൾ പോയിട്ട വെറ്റിലത്തട്ട എടുത്ത കൊണ്ടരിൻ
എന്ന പറഞ്ഞ അമ്മയെ ഒന്ന കയികൊണ്ട തടവി ആകാ
യിലേക്ക പറഞ്ഞയച്ച. പിന്നെ പങ്ങശ്ശമേനോന്റെ
മുഖത്ത പ്രേമരസം നിറഞ്ഞു വഴിയുന്ന കണ്ണ കൊണ്ട
നോക്കി. മധുരമായ മന്ദസ്മിതംകൊണ്ടു അദ്ദേഹത്തെ
മുഴുവനും ഒന്ന തണുപ്പിച്ച പറഞ്ഞു. എന്താണ ഹെ!
ഇത്ര ദ്വേഷ്യം. അമ്മക്ക വയസ്സകാലമല്ലെ. തുമ്പില്ലാതെ
അമ്മ വല്ലതും പറഞ്ഞിട്ടുണ്ടെങ്കിൽ നിങ്ങൾ മഹാ ബുദ്ധി
ശാലികൾ വലിയ ഭാഗ്യവാന്മാർ ക്ഷമിക്കേണ്ടതല്ലെ.
നിങ്ങൾ ഇങ്ങിനെ കോപിച്ചാൽ സാധുക്കളായ ഞങ്ങ
ൾക്ക പിന്നെയാരാണൊരാശ്രയം. ഞാൻ നിങ്ങൾക്ക
തരുവാനായി ൟ മുല്ലമാല കെട്ടിയിരുന്നതുകൊണ്ടാണ
ഇങ്ങട്ട വരാൻ ഇത്തിരി താമസിച്ചുപൊയത. എനി
ഇത നിങ്ങൾക്ക തന്നെ ഇരിക്കട്ടെ എന്ന പറഞ്ഞ മുല്ല
മാല എടുത്ത അയാളുടെ കയ്യിൽ കൊടുത്തു. പങ്ങശ്ശമെ
നോൻ തന്റെ ഉള്ളിൽ നിറഞ്ഞനിൽക്കുന്ന മനോവി
ഷാദത്തെ കണ്ണീർവഴിയായും ദീൎഘനിശ്വാസമായും കുറെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/118&oldid=194153" എന്ന താളിൽനിന്ന് ശേഖരിച്ചത്