താൾ:CiXIV269.pdf/117

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആറാം അദ്ധ്യായം 105

കൊലായിൽവെച്ചുള്ള തിരക്കും അസഭ്യമായ വാക്കും
ആണയും നിലം പൊടിപൊടിയാക്കുന്ന ചവിട്ടും ഇതെ
ല്ലാം കേട്ടു കൊച്ചമ്മാളു വല്ലാതെ പേടിച്ചു അരണ്ടുപോയി.
കുറെ നേരത്തേക്ക ഒന്നും ചെയ്‌വാൻ തോന്നാതെ നിശ്ചേ
ഷ്ടയായിരുന്നതിന്റെ ശേഷം കയ്യിൽനിന്ന കിടക്കയിൽ
വീണപോയിട്ടുള്ള മുല്ലമാല ധൈൎയ്യത്തോടെ രണ്ടാമതും
എടുത്ത എടത്തെ കയിത്തണ്ടമെലിട്ടുംകൊണ്ട ഇതുവരെ
ഉണ്ടായിരുന്ന എല്ലാ വിചാരവും പരിഭ്രമവും ഉള്ളിൽ
അടക്കി ജയലക്ഷ്മിയെപ്പൊലെ അറയിൽനിന്ന പുറത്ത
കടന്ന യാതൊരു കുലുക്കവും കൂടാതെ മന്ദസ്മിതാൎദ്രമായ
മുഖത്തോടും അതി ഗംഭീരമായ ഭാവത്തോടും നേരെ
ചെന്നു ഉമ്മറത്തെ കൊലായിൽ നിന്നു. അനവധി മഹാ
ധീരന്മാരെ അര നിമിഷംകൊണ്ട ജയിച്ച കീഴടക്കുവാൻ
അതി സാമൎത്ഥ്യമുള്ള തന്റെ കറുത്ത നീണ്ടു മിഴികൊണ്ട
ആത്യന്തം ക്രുദ്ധനായി നില്ക്കുന്ന പങ്ങശ്ശമേനോനെ
അപാദചൂഡം ഒന്നു കടാക്ഷിച്ചു. കറുത്ത തടിച്ച പുരി
കക്കൊടിയുടെ മുനകൊണ്ട അദ്ദേഹത്തെ തിരിച്ചും മറിച്ചും
രണ്ടടി കൊടുത്തു. അമ്മയെ അസഭ്യമായ വാക്കു പറ
ഞ്ഞാൽ ഉളുപ്പുള്ള മക്കൾ മുഖത്തടിക്കാതെ വിടുകയില്ലെ
ന്നുള്ളത പങ്ങശ്ശമേനോന ഇപ്പോൾ നല്ലവണ്ണം മനസ്സി
ലായി. അവഗ്രഹം ചൂളികാ മുതലായ മൎമ്മസ്ഥാനങ്ങ
ളിൽ അങ്കുശം എല്പിക്കപ്പെട്ട ആന പെട്ടന്ന മുട്ടു കുത്തി
പോകുമ്പോലെ ഇദ്ദേഹം ഇവളുടെ ചില്ലികൊണ്ടുള്ള
രണ്ടു തല്ലും ഹൃദയഭേദകമായ കടാക്ഷവും ഏറ്റ വല്ലാതെ
പരവശനായി ക്ഷണേന പടിയിന്മേൽ കുത്തിരുന്നു
പോയി. ഇതവരെ തകൃതിപാറ്റിയ കോപം എതിലെ
പോയ്ക്കളഞ്ഞു എന്ന ആരും അറിഞ്ഞില്ല. (പറഞ്ഞതൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/117&oldid=194150" എന്ന താളിൽനിന്ന് ശേഖരിച്ചത്