താൾ:CiXIV269.pdf/116

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

104 ആറാം അദ്ധ്യായം

പ. മേ— എന്താണ മൂത്തനരച്ച കിഴവി നീ പറഞ്ഞത.
പോലീസ്സുകാരെ നീ അറിയും ഇല്ലെ. നീ എന്നെ
എന്താന്നാണ വിചാരിച്ചത. നിന്റെ കുണ്ടുണ്ണിയും
അയ്യാപ്പട്ടരും ആ കൊശവൻ എമ്പ്രാന്തിരിയുംഅല്ല
ഞാൻ. നിന്റെ മകളെക്കണ്ട സന്തോഷിപ്പാൻ
വന്നവനാണെന്നൊ പിശാചി നീ എന്നെ വിചാ
രിച്ചത. നോക്ക— നിന്നെക്കൊണ്ടും മകളെക്കൊണ്ടും
ഞാൻ പോലീസുകാരൻ ചെറ്റപ്പാട്ടിലും കുടിലിലും
കള്ളുകുടിച്ച ചെന്നുവിളിക്കുന്ന തെമ്മാടി എടുക്കുന്ന
പണി നോക്ക. അമ്മെക്കും മകൾക്കും ഞാൻ
ആറുമാസത്തെ ചോറെങ്കിലും ജേലിൽ ഉണ്ടാക്കി
ത്തരാതെ ഇരിക്കില്ല. ഒരു എരട്ടമുക്കാലല്ല തരാൻ
വിചാരിച്ചത. വൃദ്ധ— നരച്ചി— കുലട— കെട്ടവർ—
ചണ്ഡാലി— ജ്യേഷ്ഠ— നിന്നെക്കണ്ട പാപം തീരണ
മെങ്കിൽ എനി ഗംഗാസ്നാനം ചെയ്യേണം. നിന്റെ
മകൾ പുറത്തവരുമൊ എന്ന ഞാൻ നോക്കട്ടെ.
മകളെ എന്തിനാണ കുറ്റം പറയുന്നത. ൟ ജ്യേ
ഷ്ഠയുടെ വയറ്റിൽ ജനിച്ചു. ൟ കുലടയുടെ മുല
പ്പാൽ കുടിച്ച, ൟ രാക്ഷസിയുടെ ഒന്നിച്ച പാൎത്ത,
ൟ പിശാചിയുടെ ശീലവും നടപ്പും പഠിച്ചിട്ടുള്ള ൟ
വാനരിയുടെ മകൾക്ക എങ്ങിനെയാണ മൎയ്യാദ
ഉണ്ടാകുന്നത. രണ്ടിനെയും ഞാൻ ൟ കുറി പഠി
പ്പിക്കാതെ വിടില്ല. ഇത ചെയ്തല്ലാതെ ൟ പങ്ങ
ശ്ശന്റെ ദ്വേഷ്യം അടങ്ങില്ല. അടങ്ങില്ല. നീ
നോക്കു. പോലീസ്സുകാരുടെ തോന്ന്യാസം നിന്നെ
മനസ്സിലാക്കാതെ ഞാൻ വിടില്ല. പനങ്ങാട്ട പങ്ങ
ശ്ശൻ ജീവുള്ളന്നും വിടില്ല.

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/116&oldid=194147" എന്ന താളിൽനിന്ന് ശേഖരിച്ചത്