താൾ:CiXIV269.pdf/114

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

102 ആറാം അദ്ധ്യായം

ഉ. അ— അവൾ മുല്ലമാല കെട്ടുന്നു എന്നല്ലെ പറഞ്ഞത.
കെട്ടി കഴിഞ്ഞാൽ ഇങ്ങട്ട വരും. തിരക്കിയാലും
മറ്റും കൊച്ചമ്മാളൂനെ കാണില്ല. അവൾ കുറെ
തന്റേടക്കാരത്തിയാണ.

പ. മേ— തന്റേടക്കാരത്തിയാണെന്ന എനിക്കും നല്ല
നിശ്ചയം ഉണ്ട. അതാണ ഞാനിവിടെ വന്നത
തന്നെ. മുല്ല മാല കുറെ താമസിച്ചിട്ട കെട്ടാം.
ഇങ്ങട്ട വരാൻ ചെന്നു പറയുവിൻ. നേരംപോക്ക
പോട്ടെ.

ഉ. അ— അന്നന്നേരം വേണ്ടത അന്നന്നേരം തന്നെ
വേണം. പിന്നേക്ക വെച്ചാൽ ഒന്നും നന്നല്ല.
ഒന്നു പകുതിയാക്കീട്ട പോരാൻ പാടില്ല. വേണ്ടെ
ങ്കിൽ മുമ്പെ തന്നെ വേണ്ടെന്ന വെച്ചകളെന്ന
താണ നല്ലത. എന്റെ അപ്പക്ക എന്താണ ഇത്ര
ഭ്രമം. കുറെ ക്ഷമിച്ചിരിക്കു എന്നാൽ കാണാം.

പ. മേ— (അല്പം വെറുപ്പോടെ) എന്താണമ്മെ നിങ്ങളി
പ്പറയുന്നതിന്റെ താല്പൎയ്യം. നിങ്ങൾക്ക വയസ്സാ
യില്ലെ. എനിയും കളി മാറീട്ടില്ല. മകള ഇങ്ങട്ട
വിളിക്കുന്നുണ്ടൊ ഇല്ലയൊ. അല്ലെങ്കിൽ ഞാൻ
അങ്ങട്ട തന്നെ പോയ്ക്കളയാം. ചെന്ന വിളിച്ചൊ
ണ്ട്വരീൻ.

ഉ. അ— (ദ്വെഷ്യഭാവത്തോടെ) അത്ര തിരക്കുണ്ടെങ്കിൽ
ഇപ്പക്കാണേണ്ട. തിരക്കില്ലാത്ത സമയം നോ
ക്കീട്ട പിന്നൊരിക്കൽ ഇങ്ങട്ട വരിൻ. കാണാണ്ട
പാടില്ലെങ്കിൽ വേറെ ആരേങ്കിലും അന്വേഷിച്ചൊ
ളിൻ ഇവിടെ തരാവില്ല. ഇന്ന ഏതായാലും തരാ
വില്ല. ഓ ഹോ— പോലീസ്സകാര ഞാൻ അറിയും
ഞാൻ കേട്ടിട്ടുണ്ട. അന്തിയായാൽ ഒരു എരട്ട മുക്കാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/114&oldid=194139" എന്ന താളിൽനിന്ന് ശേഖരിച്ചത്