താൾ:CiXIV269.pdf/113

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആറാം അദ്ധ്യായം 101

എന്താണമ്മേ നിങ്ങൾ കുണ്ടുണ്ണിമേനോൻ കേൾക്ക
രുതെന്ന പറഞ്ഞതിന്റെ താല്പൎയ്യം. അയാള ആ
ളൊരു കുരുത്തംകെട്ട പോക്കിരിതന്നെയാണ. ഇന്നാ
ളൊരുദിവസം ആ പട്ടരത്തല്ലി മുതുകുപൊട്ടിച്ചില്ലെ.
എന്നാലും എനിക്ക അയാളോട ബഹു സ്നേഹാണ.
എന്തിനും മതി. നല്ല നെഞ്ഞുറപ്പുള്ള കുട്ടിയാണ.

ഉ. അ— അയ്യാപ്പട്ടരെ കുണ്ടുണ്ണിയാണ തല്ലിയ്ത എന്ന എ
ന്റെ മകൻ എങ്ങിനെയാണറിഞ്ഞത. അതല്ല
ഞാൻ കുണ്ടുണ്ണി കുരുത്ത കെട്ടോനാണെന്ന പറ
ഞ്ഞത ഇവിടെ കണക്കല്ലാതെ ആരെങ്കിലും വരുന്ന
ത കുണ്ടുണ്ണിക്ക നല്ലിഷ്ടല്ല.

പ. മേ— അത ഞാൻ പണ്ടെ അറിഞ്ഞിരിക്കുന്നു. അത
എന്നോട കുണ്ടുണ്ണി മേനോൻ തന്നെ ഒന്ന രണ്ട
പ്രാവശ്യം പറഞ്ഞിട്ടുണ്ടു. ഞാൻ വന്നതിന
അയാൾക്ക യാതൊരു സുഖക്കേടും ഇല്ല. ഞങ്ങൾ
ഒന്നിച്ചല്ലെ വന്നത— കുണ്ടുണ്ണിമേനോനാണ പട്ട
രെത്തല്ലിയത— എന്ന ആരാണറിയാത്തത— അത
നാടോടെ അറിഞ്ഞ ഒരു കാൎയ്യല്ലെ— അത സാര
ല്യൊ— നിങ്ങൾ കൊച്ചമ്മാളു അമ്മെനെ ഒന്ന
ഇങ്ങട്ട വിളിക്കിൻ— ഞാനൊന്ന ചോദിച്ചൊട്ടെ.

ഉ. അ— കൊച്ചമ്മാളുവോട പറയാനുള്ളതൊക്കെയും എ
ന്നോട പറയാം. കാണുന്നത അവസാനം ആ
ക്കാം. നേരം ഇത്തിരി സാന്ധ്യാങ്ങ കഴിഞ്ഞൊട്ടെ
എന്തിനാ കാണുന്നത— കാണേണ്ട— തരക്കേട
വിശേഷിച്ച ഒന്നും കാണില്ല.

പ. മേ— അതിരിക്കട്ടെ നിങ്ങളിങ്ങോട്ട വിളിക്കിൻ എനി
ക്കൊന്നു കാണരുതെ— വിളിക്കിൻ— എനിക്കിത്തിരി
തിരക്കുണ്ട.

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/113&oldid=194132" എന്ന താളിൽനിന്ന് ശേഖരിച്ചത്