താൾ:CiXIV269.pdf/112

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

100 ആറാം അദ്ധ്യായം

പ.മെ— അമ്മപോണ്ട. ഇരിക്കിൻ. എനിക്കിത്തിരി കഴി
ഞ്ഞിട്ടമതി. എന്താ ഒരു പ്രവൃത്തിഎടുക്കുന്നത. കു
ട്ടിക്ക മുലകൊടുത്തുറങ്ങുന്നൊ.

ഉ. അ—കൊച്ചമ്മാളു എനിയും പെറ്റിട്ടില്ല. പതിനെട്ട
വയസ്സെ ആയിട്ടുള്ളു. അറയിൽ ഇരുന്ന മുല്ലമാല
കെട്ടയാണ ചെയ്യുന്നത. മുല്ലമാല എന്നപറഞ്ഞാൽ
കൊച്ചമ്മാളൂന്റെ ജീവനാണ.

ഉ. അ—ഓഹൊ— അതൊ ഇത്ര തിരക്കായ പ്രവൃത്തി.
വിളിക്കിൻ വിളിക്കിൻ. ഇത്രൊടം ഒന്ന വരട്ടെ.
ഞാനൊന്ന സ്വകാൎയ്യം ചോദിക്കട്ടെ. എന്നിട്ടവേ
ണം എനിക്ക പോവാൻ.

പ.മെ— അതൊക്ക എന്നോട പറഞ്ഞാൽ മതി. കൊ
ച്ചമ്മാളുവോട ഒന്നും ചോദിക്കേണ്ട. എന്റെ അ
പ്പക്ക ഇന്നതന്നെ പോണൊ. പോണെങ്കിൽ കു
റെ താമസിച്ചിട്ട പോയാൽപോരെ. പതുക്കെ പറ
ഞ്ഞൊളിൻ. ആ കുണ്ടുണ്ണികേൾക്കണ്ട. കുരുത്തംകെ
ട്ടോനാണ. വികൃതിയാണ.

ഉ. അ—എടൊ കൻസ്ടേബൾ ആ കുണ്ടുണ്ണിമേനോനെ
വിളിച്ച ആ കിഴക്കെ എടവഴിയിൽ കൊണ്ട നിൎത്തു.
ആരോടും സംസാരിപ്പാൻ സമ്മതിക്കേണ്ട. ആരെ
യും ഇങ്ങട്ട കടന്നവരാനും അയക്കണ്ട. സാവധാ
നത്തിൽ അയ്യാളോട നേരെല്ലാം ചോദിച്ച മനസ്സി
ലാക്കൂ.

എരേമൻനായർ കുണ്ടുണ്ണിമേനോനെയും കൊണ്ട ഇട
വഴിയിലേക്ക പോയ്ത കണ്ടപ്പോൾ

ഉ. അ— എന്തിനാ കുണ്ടുണ്ണിയെ പിടിച്ചവെച്ചത

പ. മേ— അയാളെകൊണ്ട ര ത്രി അല്പം കാൎയ്യം ഉണ്ട. ഞ
ങ്ങൾക്ക ഒന്നിച്ച ഒരുദിക്കിൽ പോകേണ്ടതുണ്ട.

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/112&oldid=194128" എന്ന താളിൽനിന്ന് ശേഖരിച്ചത്