താൾ:CiXIV269.pdf/108

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

96 ആറാം അദ്ധ്യായം

കു. മേ— കഷ്ടം ഞാനോ അയ്യാപ്പട്ടരെതല്ലിയത?ഞാനതൊ
റക്കത്തും കൂടി വിചാരിച്ചിട്ടില്ല. ആ എമ്പ്രാന്തിരി
ചിലരെ സ്വാധീനം പിടിച്ച വെറുതെ പറയിക്കുക
യാംന. അയാളും വേറെ രണ്ടാളും കൂടി തല്ലിയത
ഞാൻ എന്റെ കണ്ണ കൊണ്ട കണ്ടിരിക്കുന്നു.
എന്നെ വെറുതെ പറയുന്നതാണ. ഞാൻ തല്ലീ
ട്ടില്ല.

പ. മേ— (ഇവനെന്താണ അസംബന്ധം പറയുന്നു.
ഇവൻ തല്ലി എന്ന ആരാൻ പറഞ്ഞൊ ഇവന്റെ
മാതിരിയും മട്ടും കൂടി കണ്ടാൽ ഇവനും തല്ലാൻ കൂടി
ട്ടുണ്ടായിരിക്കണം പുറപ്പെടിക്കുന്നത മുഴുവൻ കള്ള
സ്വഭാവാണ.) എന്ന വിചാരിച്ചിട്ട കുണ്ടുണ്ണി
മേനോൻപരമാൎത്ഥം പറയുന്നത വളരെനല്ലതാണ.
നേര പറഞ്ഞോളൂ. വേറെആരെല്ലാം ഉണ്ടായി
രുന്നു? സത്യം മുഴുവനും ഞാൻ പോരുന്ന വഴിക്ക
തന്നെ അറിഞ്ഞിരിക്കുന്നു. പങ്ങശ്ശമേനോന
പെട്ടന്ന കാൎയ്യത്തിന്റെ പരമാൎത്ഥം അറിയാതിരി
ക്കാറില്ല.

കു. മേ— ഞാൻ നേരാണ പറഞ്ഞത. ഞാനന്ന ൟ
ദിക്കിൽ തന്നെ ഇല്ല. ബേപ്പൂര ഒരാളെ കാണാൻ
പോയിട്ട പിറ്റേന്ന രാവിലെയാണ മടങ്ങി വന്ന
ത. മടങ്ങി എത്തിയതിൽ പിന്നെയാണ ഞാൻ
ൟ വിവരം കേട്ടത. എന്നെക്കൊണ്ട ആ കള്ള
നെമ്പ്രാന്തിരി വെറുതെ പറയുന്നതാണ.

പ. മേ— (ദേഷ്യത്തോടെ) എട കള്ള! ചുമര മുറിക്കുന്ന
കള്ള! എടാ പോക്കിരി! നീയ്യല്ലെ പറഞ്ഞത അയ്യാ
പ്പട്ടരെ എമ്പ്രാന്തിരി തല്ലുന്നത നിന്റെ കണ്ണ
കൊണ്ട കണ്ടിരിക്കുന്നു എന്ന? ധിക്കാരി എടാ! താൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/108&oldid=194112" എന്ന താളിൽനിന്ന് ശേഖരിച്ചത്