താൾ:CiXIV269.pdf/107

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആറാം അദ്ധ്യായം 95

കു. മേ— ഭഗവാനാണ അത ഞാനല്ല. ശിവ! ശിവ!
ഞാൻ അയ്യാപ്പട്ടരെ കണ്ടിട്ട രണ്ട മൂന്ന ദിവസ
മായി. എനിക്ക ആ വക പീറത്തരോന്നും ഇല്ല.
ഞാൻ ഒരു നല്ല തറവാട്ടകാരനാണ.

പ മേ— അത ശരിയായിരിക്കാം. പക്ഷെ ഒരു നല്ല തറ
വാട്ടകാരനാണെന്ന മുഖത്ത എഴുതി പറ്റിക്കണം
മുഖം കണ്ടാൽ ഒരു ശുദ്ധ കള്ളനെന്നല്ലാതെ ആരും
വിചാരിക്കില്ല. അതിരിക്കട്ടെ. ഏതാണ ശങ്കരൻ
എമ്പ്രാന്തിരി? എന്തിനായിരുന്നു അയ്യാപ്പട്ടരെ തല്ലി
യത? ഇടവഴിയിന്ന തന്നെയാണൊ തല്ലിയത?

കു. മേ— തല്ലിയത എടവഴിയിന്ന തന്നെ അതിന്ന സംശ
യം ഇല്ല. എമ്പ്രാന്തിരി ഇവിടുത്തെ കൊച്ചമ്മാളു
അമ്മേടെ സംബന്ധക്കാരനാണത്രെ. അന്തിയാ
യാൽ ൟ വഴിക്ക ആരും പോന്നതും വരുന്നതും
അയാൾക്ക ബഹു രസക്കേടാണ.

പ. മേ— എമ്പ്രാന്തിരി താനാണല്ലെ അയ്യാപ്പട്ടരെ തല്ലി
യത?

എമ്പ്രാന്തിരി എന്ന വാക്ക കുണ്ടുണ്ണി മേനോൻ
എന്തൊ ബദ്ധപ്പാടിൽ കേട്ടില്ല. താനാണ അല്ലെ? അയ്യാ
പ്പട്ടരെ തല്ലിയത? എന്ന കേട്ടപ്പോൾ ഇയ്യാള ഒന്നറിയാ
തെ ഞെട്ടി പോയി. ഹേഡകൻസ്ടേബൾ കാൎയ്യത്തി
ന്റെ പരമാൎത്ഥമെല്ലാം അറിഞ്ഞിരിക്കുന്നു എന്ന വിചാ
രിച്ച പേടിച്ചു പണ്ടു തന്നെ കറുത്തിട്ടുള്ള ഇയ്യാളുടെ മുഖം
ഇത കേട്ടപ്പോൾ അധികം ഒന്നു കറുത്തു പോയി ഉണ
ങ്ങി വരണ്ടു പോയ ചുണ്ട നാവ കൊണ്ടു മെല്ലെ നന
ക്കുകയും കൈ കൊണ്ട തലയിൽ ചൊറികയും കൂടക്കൂട
മൂക്ക തുടക്കയും ഇങ്ങിനെ ചില ദുൎല്ലക്ഷണങ്ങൾ കാട്ടി
തുടങ്ങി. ഒടുവിൽ;

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/107&oldid=194111" എന്ന താളിൽനിന്ന് ശേഖരിച്ചത്