താൾ:CiXIV269.pdf/106

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

94 ആറാം അദ്ധ്യായം

ത്തോട്ട പോകുവാൻ വേണ്ടി ഹേഡകൻസ്ടേബളെ
നോക്കി നോക്കി കള്ളച്ചുമട വെച്ച കളിക്കുന്നത എങ്ങി
നേയൊ പങ്ങശ്ശമേനോൻ കണ്ടു. ഇയ്യാളുടെ മുഖവും
ഭാവവും കൺറ്റപ്പോൾ പങ്ങശ്ശമേനോന ൟ പരമ വികൃ
തിയുടെ മേൽ എന്തൊ ഒരു ചീത്ത അഭിപ്രായമാണ
ആദ്യം തന്നെ ഉണ്ടായ്ത. ആളുകലുടെ മുഖം നോക്കി
നിശ്ചയിപ്പാൻ ഇദ്ദേഹം ബഹു സമൎത്ഥനാണ. ഇവ
നെ കണ്ടാൽ ഒരു ദുൎമ്മാർഗ്ഗിയും പോക്കിരിയും ആണെന്ന
തോന്നും എന്ന മനസ്സിൽ വിചാരിച്ച അല്പം ദേഷ്യ
ഭാവത്തോടെ അടുക്കെ വിളിച്ചിട്ട.

പങ്ങശ്ശമേനോൻ— താൻ ആരാണ? എവിടെയാണ?
തന്റെ പേര എന്താണ?

കുണ്ടുണ്ണിമേനോൻ— ഞാൻ ഈ സമീപസ്ഥനാണ.
എന്റെ പേര കുണ്ടുണ്ണി എന്നാണ.

പ. മേ— താൻ മേനോനോ? നായരോ? നമ്പ്യാരോ?
ആരാണ?

കു. മേ— ഞാൻ മേനോനാണ. മേലേക്കാട്ട കുണ്ടുണ്ണി
മേനോൻ എന്ന പറയും

പ. മേ— കുണ്ടുണ്ണിമേനോൻ ൟ സമീപസ്ഥനാണ.
അല്ലെ? ഇങ്ങട്ട അടുത്തു വരൂ. ഒന്ന ചോദിക്കട്ടെ.
എന്തായിരുന്നു ഇവിടെ വെച്ച ഇയ്യിടെ ഒരു പോ
ലീസ്സുണ്ടായത? താൻ അറിയോ?

കു. മേ— ഇവിടെ വെച്ചല്ല ഉണ്ടായത ൟ ഇടവഴിയി
ന്നാണ. ശങ്കരൻ എമ്പ്രാന്തിരിയും അയ്യാപ്പട്ടരും
തമ്മിലായിരുന്നു.

പ. മേ— താനല്ലെ ഞാനിങ്ങട്ട കടന്ന പോരുമ്പോൾ ഒരു
പട്ടരോട സംസാരിച്ച കൊണ്ട നിന്നത? അയ്യാപ്പ
ട്ടരാണില്ലെ തന്നെ ഇങ്ങട്ട പറഞ്ഞയച്ചത? കളവ
പറവാൻ വേണ്ടി വന്നതാണ ഇല്ലെ?

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/106&oldid=194110" എന്ന താളിൽനിന്ന് ശേഖരിച്ചത്