താൾ:CiXIV269.pdf/105

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആറാം അദ്ധ്യായം 93

നോക്കി. എന്നിട്ടും പുറത്തേക്ക ആരു വരുന്നത കണ്ടി
ല്ല. ഉമ്മറത്തെ വാതിൽ മലക്കെ തുറന്നിട്ടത കൊണ്ടും
അടുക്കിളയിൽനിന്ന അല്പാല്പം പുക പുറത്തേക്ക വരുന്ന
തകൊണ്ടും ഗൃഹാന്തൎഭാഗത്തിങ്കൽ വല്ലവരും ഉണ്ടായിരി
ക്കുമെന്ന തന്നെ ഇദ്ദേഹം വിചാരിച്ചു. തെക്കെ ഭാഗം
രണ്ട മൂന്ന ജനെലുകൾ തുറന്ന വെച്ച കണ്ടതിനാൽ മുറി
കളിൽ വല്ലവരും ഉണ്ടായിരിക്കാമെന്ന ശങ്കിച്ച പങ്ങശ്ശ
മേനോൻ കിഴക്ക പടിഞ്ഞാറായി തെക്കെ മുറ്റത്തെ കൂടി
ജോടും ചവിട്ടിക്കൊണ്ട ഒന്ന രണ്ട വട്ടം ഉറക്കെ നടന്നു.
ഉള്ളിൽ നിന്ന യാതോരു ഒച്ചയും വീൎപ്പും കേൾക്കാഞ്ഞാ
റെ വേണ്ടെങ്കിലും വെറുതെ ഒന്ന രണ്ട ഉറക്കെ കുരച്ച
നോക്കി. എന്നിട്ടും യാതൊരാളും പുറത്തേക്ക വരികയൊ
ആരാണത എന്ന ചോദിക്കുകയോ ചെയ്യാഞ്ഞതിനാൽ
ഒടുവിൽ അദ്ദേഹം കോലായിൽ കയറി തെക്കെ ഭാഗത്ത
കാറ്റ കൊള്ളാൻ വേണ്ടി ഉണ്ടാക്കി വെച്ചിട്ടുള്ള പടിയി
ന്മേൽ ചെന്ന വടക്കോട്ട തിരിഞ്ഞ് കുത്തിരുന്നു. ഇവി
ടെ ആരും ഇല്ലെ എന്ന വിളിച്ച ചോദിപ്പാൻ എരേമൻ
നായരോട കല്പിച്ചു. എരേമൻ നായര മെല്ലെ തെക്കിനി
യുടെ തളത്തിൽ കടന്ന നിന്നിട്ട ഹെ‌— ഹെ— ഇവിടെ
ആരും ഇല്ലെ എന്ന ഉറക്കെ വിളിച്ചു ചോദിച്ചു. ഉണ്ട—
ഉണ്ട. ഞാൻ അരി വാൎക്കുന്നു— കോലായിൽ ഇരിക്കിൻ.
കൊച്ചമ്മാളു— ആരാണ കോലായിൽ വന്നതെന്നു നോക്കൂ
ഞാൻ അരി വാൎക്കട്ടെ. നീ ഒരു പായ എടുത്ത കൊടുക്കൂ
എന്നിങ്ങിനെ ഒരു വൃദ്ധയായ സ്ത്രീ പറയുന്നത പോലെ
അടുക്കിളയിൽ നിന്ന ഒരു ശബ്ദം കേട്ടു.

ഇതിനിടയിൽ പിന്നാലെ ഒരു കള്ളനെപ്പോലെ പതു
ക്കെ വന്ന മുറ്റത്തെ മുല്ല വള്ളിയുടെ അരികെ മറഞ്ഞ
നിന്നിട്ടുണ്ടായിരുന്ന കുണ്ടുണ്ണിമേനോൻ വടക്കെ മുറ്റ

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/105&oldid=194109" എന്ന താളിൽനിന്ന് ശേഖരിച്ചത്