താൾ:CiXIV269.pdf/101

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആറാം അദ്ധ്യായം 89

അവളുംകൂടി പറയുന്നതായാൽ പിന്നെ സംശയിക്കെണ്ട.
എമ്പ്രാന്തിരിയുടെ കാൎയ്യം തീർന്നു. നാളെ രാവിലെ പിടിച്ച
തടവമുറിയിൽ വെക്കാതിരിക്കില്ല. കൊച്ചമ്മാളൂനെ
കൊണ്ട വേണ്ടപോലെ ഞാൻ പ്രവൃത്തിപ്പിച്ചോളാം.
ഹെഡ്കൻസ്ടേബളെ ഇന്ന പൊടിപാറ്റി സൽക്കരി
ക്കണം. വല്ലതും ഒര രണ്ടുറുപ്പിക ഇന്ന ചിലവിട്ടകള
ഞ്ഞാൽ അദ്ദേഹം പിന്നെ നൊം പറയുമ്പോലെ എല്ലാം
ചെയ്യും. തെല്ലൊന്ന കൊച്ചമ്മാളൂനെകൊണ്ടും ചിലവാ
ക്കിക്കാം. ഇതല്ലെ നല്ലത? സ്വാമിക്ക എന്ത തോന്നുന്നു?

കുണ്ടുണ്ണിമേനോൻ പറഞ്ഞിട്ടുള്ളത ശരിയാണെന്ന
അയ്യാപ്പട്ടൎക്ക ബോദ്ധ്യമായി. എങ്കിലും കൊച്ചമ്മാളുനെ
കൊണ്ട ഒരുകാശും ചിലവചെയ്യിക്കരുത എന്നായിരുന്നു
ൟ പരമ വിഡ്ഡിയുടെ താല്പൎയ്യം. വേഗം കോന്തലയഴിച്ച
നാല ഉറുപ്പിക എടുത്ത കുണ്ടുണ്ണിമേനോന്റെ കയ്യിൽ
കൊടുത്തിട്ട പറഞ്ഞു. കൊച്ചമ്മാളു വിചാരിച്ചാൽ പണ
ത്തിന്ന ബഹുപ്രയാസമായിരിക്കും. അവൾക്ക എവി
ടുന്നാണ പണം. ആ കള്ളകഴുവേറി ഒരു കാശും കൊടു
ക്കില്ല. അതുവുംകൂടി ഞാൻതന്നെ ചിലവചെയ്തകളയാം.
അവളെകൊണ്ട പറഞ്ഞപോലെ എല്ലാം ചെയ്യിപ്പിച്ചാൽ
മതി. കുണ്ടുണ്ണിമേനോൻ വിചാരിച്ചാൽ അതിനൊന്നും
പ്രയാസം ഉണ്ടാകില്ല. അത നമുക്ക നല്ല ഉറപ്പുണ്ട.
കുണ്ടുണ്ണിമേനോൻ അയ്യാപ്പട്ടരോട അങ്ങിനെതന്നെ
എന്ന വാഗ്ദത്തം ചെയ്ത ഹെഡകൻസ്ടേബളുടെ പിന്നാ
ലെ അദ്ദേഹം കാണാതെ പതുക്കെ പോയി. പങ്ങശ്ശമേ
നോന കുണ്ടുണ്ണിമേനോനെ അശേഷം പരിചയമില്ല
യായിരുന്നു. അദ്ദേഹം ഏകദേശം നാലരമണിക്ക കൊച്ച
മ്മാളു പാൎക്കുന്നെടത്ത എത്തി. അയ്യാപ്പട്ടര തന്റെമേൽ
അനാവശ്യമായി ഒരു പോലീസ്സ കൊടുത്തിരിക്കുന്നു

12

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/101&oldid=194105" എന്ന താളിൽനിന്ന് ശേഖരിച്ചത്