താൾ:CiXIV269.pdf/100

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

88 ആറാം അദ്ധ്യായം

ചുറ്റി ഒരു പ്ലാനൽ ഷെൎട്ടു ഇട്ട വലത്തെ ചുമലിൽ ഒരു
കസവവേഷ്ടിയും തൂക്കിയിട്ട കയ്യിൽ ഒരു ഘനമുള്ള വ
ടിയും വീശികൊണ്ട കസവ വെച്ച ഒരു തൊപ്പിയും തല
യിൽ ഇട്ട ഒരുകൂട്ടം പുതിയ ജോടും ചവിട്ടി മെല്ലെ കട
വത്തവീട്ടിലേക്ക യാത്രയായി. ഇദ്ദേഹം ഇന്ന അന്വേ
ഷണത്തിന്ന വരുമെന്നറിഞ്ഞിട്ട അയ്യപ്പട്ടരും കുണ്ടുണ്ണി
മേനോനും വഴിക്കൽ ഒരു സ്ഥലത്ത കാത്തുംകൊണ്ട
നിൽക്കയായിരുന്നു. പങ്ങശ്ശമേനോന്റെ ഒരുമിച്ച അയ്യാ
പ്പട്ടര പോകരുതെന്നായിരുന്നു കുണ്ടുണ്ണിമേനൊന്റെ
താല്പൎയ്യം. ഹേഡകൻസ്ടേബൾ ദൂരത്ത നിന്ന വരുന്നത
കണ്ടിട്ട കുണ്ടുണ്ണിമേനോൻ പറഞ്ഞു. സ്വാമി ഇപ്പോൾ
ഒന്നിച്ച പോകുന്നത വെടിപ്പല്ല. വല്ലവരും കണ്ടാൽ
കാൎയ്യത്തിന്ന തരക്കേട ഉണ്ട. ഹെഡ്കൻസ്ടേബളെ
നാം സ്വാധീനപ്പെടുത്തി കൂട്ടികൊണ്ട ചെന്നതാണെന്ന
വൃഥാവിൽ ഒരു അപവാദം ഉണ്ടാകും. ശങ്കരൻ എമ്പ്രാ
ന്തിരിക്ക അത കേട്ടാൽ മതി. അയാള ഇന്ന തന്നെ
നിലവിളിക്കാൻ തുടങ്ങും. ഇങ്ങിനെ ആയാൽ മജി
സ്ത്രേട്ട ഹെഡ്കൻസ്ടേബളുടെ റിപ്പോൎട്ട വിശ്വസി
ക്കില്ല. അത നമ്മുടെ കേസ്സിന്ന ദൂഷ്യമാണ. എന്നെ
ആൎക്കും ഇല്ല സംശയം. എമ്പ്രാന്തിരിയും ഞാനുമായിട്ട
പുറമെ ബഹു സ്നേഹമാന്ന, എമ്പ്രാന്തിരിക്ക എന്നെ
വലിയ വിശ്വാസാണത്രെ. അല്ലാഞ്ഞാൽ ആ കള്ളനെ
ചതിക്കാൻ പ്രയാസമാണ. ഞാനുംകൂടി ഒന്നിച്ച പതു
ക്കെ പോയ്ക്കളയാം. കൊച്ചമ്മാളുവിനെ കണ്ട ചിലതെ
ല്ലാം പറഞ്ഞ ഏല്പിക്കെണ്ടതുണ്ട. സ്ത്രീകൾക്ക കാൎയ്യശീലം
വളരെ കുറയും. അതിലും വിശേഷിച്ച കൊച്ചമ്മാളൂന
ൟ വക ഒന്നും ശീലമില്ല. എല്ലാം ശങ്കരൻ എമ്പ്രാന്തിരി
ചെയ്യിച്ചതാണെന്ന സ്വാമിയുടെ കയ്പീത്തിന്നനുസരിച്ച

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/100&oldid=194104" എന്ന താളിൽനിന്ന് ശേഖരിച്ചത്