താൾ:CiXIV268.pdf/109

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൫

ആശാമയൻ—വെണ്ടാനിണക്കഇപ്പൊൾമനഃകലക്കംഉണ്ടാകകൊണ്ടുഇനി
യുംതെറ്റിപൊവാൻസംഗതിവരുംഎന്നുപറഞ്ഞാറെ—നിന്റെഹൃ
ദയംപെരുവഴിയുടെനെരെഇരിക്കട്ടെനീനടന്നവഴിയായിമട
ങ്ങിപൊക,(യിറ.൩൧,൨൧)എന്നൊരുത്തന്റെവാക്കുകെട്ടതിനാ
ൽകുറെആശ്വാസംവന്നുഎങ്കിലുംവെള്ളങ്ങൾപൊങ്ങുകകൊണ്ടു
മടങ്ങിപൊവാൻമഹാപ്രയാസമായിരുന്നു(വഴിയിൽനിന്നുവി
ടുവാൻഎളുപ്പംമടങ്ങിചെരുവാൻപ്രയാസംതന്നെഎന്നറിക.)
ഇരുളുംവെള്ളത്തിന്റെപാച്ചലുംഭയങ്കരമാകകൊണ്ടുഅവർ
അഞ്ചുപത്തുപ്രാവശ്യംമുങ്ങിചാവാറായിരുന്നതല്ലാതെഎത്രയും
പണിപ്പെട്ടാലുംആരാത്രിയിൽവെലിക്കടായിക്കൽഎത്തുവാൻക
ഴിയാതെഒരുപൎണ്ണശാലയെകണ്ടുഅകത്തപ്രവെശിച്ചുക്ഷീണ
തനിമിത്തംകണ്ണുംമയങ്ങിപുലരുവൊളംകിടന്നുറങ്ങുകയും
ചെയ്തു—

അവർഇങ്ങിനെകിടന്നുറങ്ങിയസ്ഥലത്തിന്റെസമീപത്തുസംശയപുരി
എന്നൊരുകൊട്ടയുണ്ടായിരുന്നുഅവിടെവാഴുന്നആശാഭഗ്നാസുരൻഎ
ത്രയുംപുലൎച്ചക്കഎഴുനീറ്റുതന്റെനിലങ്ങളിൽഎങ്ങുംസഞ്ചരിച്ചുആശാ
മയക്രിസ്തിയന്മാർഉറങ്ങുന്നതുകണ്ടുകൊപിച്ചുഉണരുവിൻഎന്നുക്രുദ്ധിച്ചുനി
ങ്ങൾഎവിടെനിന്നുവരുന്നുഎന്റെഭൂമിയിൽനിങ്ങൾ്ക്കഎന്തുപണിഎന്നു
ചൊദിച്ചാറെഅവർഞങ്ങൾസഞ്ചാരികൾആകുന്നുവഴിയുംതെറ്റിനടന്നു
എന്നുചൊല്ലിയതുരാക്ഷസൻകെട്ടപ്പൊൾനിങ്ങൾന്നുരാത്രിയിൽഎന്റെ
ഭൂമിയെതീണ്ടികളഞ്ഞതിനാൽഎനിക്കദ്രൊഹികളായിഎന്റെകൂടവ
രെണംഎന്നുകല്പിച്ചുഅവരെബലപ്രമാണമായികൊണ്ടുപൊകയുംചെയ്ത
തിന്നുതങ്ങളുടെകുറ്റംഅറികയാൽവിരൊധംപറവാൻകഴിയാതെഇ
രുന്നു—ഇങ്ങനെരാക്ഷസൻഅവരെതന്റെകൊട്ടയിലെക്കആട്ടികൊണ്ടു
പൊയശെഷംഎത്രയുംഇരുട്ടുംമലിനതയുംദുൎമ്മണവുംനിറഞ്ഞതടവി
ൽപാൎപ്പിച്ചുഅതിൽഅവർബുധനാഴ്ചതുടങ്ങിശനിയാഴ്ചവൈകുന്നെര
ത്തൊളംഅന്നപാനമിത്രങ്ങൾകൂടാതെകിടന്നിരുന്നു—ഈകഷ്ടംഎല്ലാംഎ
ന്റെകുറ്റത്തിന്റെഫലംഎന്നുക്രിസ്തിയൻഅറികകൊണ്ടുഇരട്ടിയായി


14.

"https://ml.wikisource.org/w/index.php?title=താൾ:CiXIV268.pdf/109&oldid=189273" എന്ന താളിൽനിന്ന് ശേഖരിച്ചത്