Jump to content

താൾ:CiXIV267.pdf/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വിജ്ഞാപനം

അഖിലലൊകഭൂഷണമായി, അവിദ്യാ ശൊഷണമായി,
അനാചാരഭെഷണമായി, അനന്തസുഖപൊഷണമായി, അ
ശെഷാരികുലഭീഷണമായി, ആദിസൽശ്രുതി ഘൊഷണം
ആധാരമായി, അതുലസംസ്കൃതഭാഷണം സാധാരണമായിപ്ര
കാശിക്കുന്ന പുണ്യഭൂമിയായഭാരതഖണ്ഡത്തിൽ വടക്ക ഗൊക
ൎണ്ണവും തെക്കകന്യാകുമാരിയും അതിരായിട്ടുള്ള കെരളംഎന്ന മ
ലയാളദെശത്തിൽവസിക്കുന്നഹെ—ഹിന്തുക്കളെ:—

സൎവ്വകൎത്താവായി സൎവ്വവ്യാപിയായി, സൎവ്വജ്ഞരായി,
സൎവ്വതൊമുഖരായി, സ്വതന്ത്രരായി, സൎവാനുഗ്രഹരായി, ശാ
ന്തരായി, ചിന്മാത്രമൂൎത്തിയായി, അനാദിമലമുക്തരായി, അതി
സൂക്ഷ്മരായി, അതിമഹാനായി അചലരായി അതിനീതിയുള്ള
വരായി, അതികൃപയുള്ളവരായി, നിത്യരായി, നിത്യാനന്ദരാ
യി, അതിപരമാപ്തരായി, ശാശ്വതബന്ധുവായിരിക്കുന്ന പരമ
ശിവൻ നമ്മളാൽ സെവിക്കപ്പെടുന്ന പരബ്രഹ്മമായ ഒരെ
ദെവൻ. ആപരമശിവൻആത്മാക്കളുടെ മെൽവെച്ചിരിക്കുന്ന
വലിയകരുണനിമിത്തം പഞ്ചശക്തിരൂപ പഞ്ചമന്ത്ര തനുമാ
നായ സദാശിവനായി പ്രഥമമഹാസൃഷ്ടി ആരംഭത്തിൽആ
ദ്യശാസ്ത്രമായ വെദത്തെഅരുളിചെയ്തു. വെദമായത പരമാപ്ത
രാലുപദെശിക്കപ്പെട്ട പാരമാൎത്ഥികവാക്യമായി ആത്മാക്കൾക്ക
ബുദ്ധി, മുക്തി, സാധനൊപായജ്ഞാനത്തെ ബൊധനചെ
യ്യുന്നശാസ്ത്രമാകുന്നു. ആവെദം—ഋക്ക, എജുസ്സ,സാമം, അഥ
ൎവണം എന്നനാലായിരിക്കുന്നു. അവകൾഅല്പശ്രുതി വാക്യ
മെന്നും,പ്രബലശ്രുതിവാക്യമെന്നും രണ്ടഭാഗമായിരിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV267.pdf/9&oldid=188539" എന്ന താളിൽനിന്ന് ശേഖരിച്ചത്