താൾ:CiXIV267.pdf/84

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

—76—

ൟ അവശ്യകൎത്തവ്യപുണ്യത്തിന്ന മുഖ്യസാധനമായ ൟമ
നുഷ്യജന്മം കിട്ടിയും ആ വലിയപ്രയൊജനത്തെ അടവാൻഅ
ല്പമെങ്കിലും ശ്രമിക്കാതെവിട്ടവെദാഗമശാസ്ത്രപുരാണ‌ഇതിഹാ
സങ്ങളുടെ അൎത്ഥത്തെ ഗുരുമുഖായറിയാതെ വിപരീതമായി
അറിയുന്നതായ ഭ്രമതയാലും, ആ വെദാഗമാദികളെ അല്പവും
അറിയാത്തതായ മൊഹത്തിനാലും അന്യമതാഭിമാനികളെപ്രി
യപ്പെടുത്തി ഉദരപൊഷണത്തെ ഇച്ശിക്കുന്നതായ ലൊഭത്തി
നാലും മുമ്പെസ്വീകരിക്കപ്പെട്ട കുത്സിതമതത്തിന്റെ അടുക്കൽ
വെച്ചിരിക്കുന്ന മതദുരഭിമാനത്തിനാലും ബാല്യത്തിൽ അന്യ
മതക്കാരൊട സംസൎഗ്ഗം‌ചെയ്തതനിമിത്തംവന്ന ദുൎവാസനയുടെ
അനുവൃത്തിയിനാലും നിങ്ങടെകാലത്തെവീണാക്കികുഴിച്ച നര
കത്തിൽവീണ അതിതീവ്രവെദനപ്പെട്ട അലയുന്നതിന്ന ഉപാ
യംതെടുന്നുവെല്ലൊ.

എന്നാൽ വളരെഹീനമുള്ളതായ കുഡുംബഭൊഗത്തെനാം‌അ
നുഭവിക്കുന്നത ശിവനെധ്യാനിച്ച മൊക്ഷമടവാൻവെണ്ടിസാ
ധനമായ ഈ ദെഹം ഇനിയുംധ്യാനിപ്പാൻവെണ്ടി ആരോഗ്യ
മായിനില്പാനായിട്ട എന്ന അനുഭവിക്കെണ്ടതാകുന്നു. കുഡും
ബഭൊഗത്തിന്നനിമിത്തമായ ദ്രവ്യത്തെസമ്പാദിക്കുന്ന വഴി
യും മതദ്രൊഹം, കുലാ, കളവ, വ്യാജം,വിശ്വാസഘാതകം മു
തലായ പാപങ്ങളെചെയ്യാതെ സമ്പാദിക്കെണ്ടാതാകുന്നു. നിങ്ങ
ൾ ഈവിധംചെയ്യാതെസത്യമാൎഗ്ഗമായ ഹിന്തുമതത്തെവിട്ട ദൈ
വദൂഷണം, ബ്രഹ്മദൂഷണം, വെദദൂഷണം, മുതലായ അതി
പാതകങ്ങളെചെയ്യുന്ന അജ്ഞാനികളാൽ എയ്ക്കപ്പെട്ട അവരു
ടെ ദുൎമ്മതമായ അന്യമതപടുകുഴിയിൽവീണ അതിന്റെസഹാ
യത്തിനാൽ ദ്രവ്യവുംകീൎത്തിയും സമ്പാദിപ്പാൻ പ്രയത്നപ്പെട്ട
അവരെപൊലെതന്നെ അതിപാതകന്മാരാകുന്നുവെല്ലൊ. ഇഹ
ത്തിൽഎളുപ്പമായിഅടയുന്നതായ വളരെ ചെറിയ സമ്പത്തെ
യും ആഭാസകീൎത്തിയെയും കരുതിയും ഹിന്തുമതത്തിന്മെൽ അ
ജ്ഞാനികളാരൊപിക്കുന്ന ദൂഷണംകൊണ്ട മതിമയങ്ങിയു ആ
ൎക്കുംഅടയാൻ ദുൎല്ലഭമായവളരെ ശ്രെഷ്ഠമുള്ള ആത്മലാഭത്തെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV267.pdf/84&oldid=188641" എന്ന താളിൽനിന്ന് ശേഖരിച്ചത്