—74—
പങ്ങളെഒഴിച്ചവിധികപ്പെട്ട പുണ്യങ്ങളെചെയ്തഅതാതകൊണ്ട
ദൈവത്തെ സ്നെഹിക്കുന്നവർനിത്യനരകത്തിൽചെല്ലും എന്നപ
റയെണ്ടതാകുന്നു അങ്ങിനെആയാൽ അവർകിരിസ്തുമത ശാസ്ത്ര
ത്തെ യഥാൎത്ഥമെന്ന ഉണരാത്തതിന്നുള്ളഹെതുനിന്റെ പരിശു
ദ്ധാത്മാ അവരുടെ ഉള്ളിൽ പ്രവെശിക്കാത്തതു കൊണ്ടാകുന്നു
അങ്ങിനെയാകുമ്പൊൾതെറ്റ പരിശുദ്ധാത്മാവിന്റെ അടു
ക്കൽ ആകുന്നു. ഇത്യാദിന്യായങ്ങളാൽ കിരിസ്തുവെ വിശ്വസി
ക്കാത്തവർഒക്കെയുംനിത്യനരകത്തിൽചെരും എന്നുള്ളനിന്റെ
വാക്ക അല്പമെങ്കിലും ശരിയാകാത്തത കുട്ടികൾക്കും കൂടിവെളി
വായികാണുന്നു. വെദാഗമശാസ്ത്രപുരാണ ഇതിഹാസങ്ങളി
ൽകാണുന്നഞങ്ങടെ ഹിന്തുമതംഒന്നുമാത്രംസത്യ മാൎഗ്ഗമെന്നും
അതിന്റെവഴിയിൽനടക്കുന്നവർമാത്രം ശ്രെഷ്ഠമായമുക്തിയെ
അടയുമെന്നും ആശാസ്ത്രങ്ങൾ യഥാൎത്ഥങ്ങളാണെന്നും അറി
യാതെ അന്യമതശാസ്ത്രങ്ങളെ യഥാൎത്ഥമാണെന്നു കരുതി
ആ മാൎഗ്ഗത്തിൽനിൽക്കുന്നവർ സ്വൎഗ്ഗാദികളിൽതങ്ങൾ തങ്ങ
ളുടെ കൎമ്മത്തിന്നതക്കഫലങ്ങളെഅനുഭവിച്ചു പുണ്യവിശെഷം
കൊണ്ട പിന്നെഹിന്തുമതത്തിൽ പ്രവെശിക്കുമെന്നും ഹിന്തുമ
തം തന്നെമൊക്ഷമാൎഗ്ഗംഎന്നകണ്ടും അന്യമതങ്ങളിൽ പ്രവെശി
ക്കുന്നവർ നരകത്തിൽ ദുഃഖപ്പെടുംഎന്നുംപറയുന്നു. ഇതിനെ
കുറിച്ചഞങ്ങടെ വെദാഗമാദികളിൽ വിസ്തരിച്ചപ്രകാരംതന്നെ
വിസ്തരിക്കാൻ പ്രവെശിച്ചാൽഗ്രന്ഥവിസ്തീൎണ്ണമായിതീരുന്ന
തുകൊണ്ടും വിസ്തരിച്ചാലും നിനക്കഅല്പമെങ്കിലും പ്രയൊജന
പ്പെടുകയില്ലാത്തതുകൊണ്ടും വിസ്തരിച്ചപറഞ്ഞിട്ടില്ലെന്നനീഅ
റിയെണ്ടതാകുന്നു.
ആയ്തകൊണ്ടനീഇതുകളെ പക്ഷപാതമില്ലാതെപഠിച്ചറിഞ്ഞ
ഞങ്ങടെഹിന്തുമതത്തെദുഷിക്കാതെഅടങ്ങിയിരിക്കെണ്ടതാകുന്നു.