താൾ:CiXIV267.pdf/80

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

—72—

ഉപകാരംഎന്ത? അപ്രകാരംതന്നെവിശ്വാസവും അതിനപ്രവൃ
ത്തികളില്ലാഎങ്കിൽ അതതനിച്ചിരിക്കകൊണ്ട മരിച്ചിരിക്കുന്നു
എന്നാൽ ഒരുത്തൻപറയും നിനക്കവിശ്വാസംഉണ്ട. ഇനിക്ക
പ്രവൃത്തികളുംഉണ്ട. നിന്റെവിശ്വാസത്തെ നിന്റെ പ്രവൃ
ത്തികൾകൂടാതെഇനിക്കകാണിക്ക— ഞാനുംഎന്റെ പ്രവൃത്തി
കളാൽഎന്റെവിശ്വാസത്തെനിനക്കകാണിക്കാം. ഏകദൈവം
ഉണ്ടെന്നനീവിശ്വസിക്കുന്നുവെല്ലൊ നീചെയ്യുന്നതകൊള്ളാം
പിശാചുക്കളും വിശ്വസിച്ചുപിറക്കുന്നു. വ്യൎത്ഥമനുഷ്യനായു
ള്ളൊവെ പ്രവൃത്തികൾകൂടാത്തവിശ്വാസം മരിച്ചിരിക്കുന്നു
എന്ന നിനക്കഅറിവാൻ മനസ്സുണ്ടൊ? നമ്മുടെ പിതാവായ
അബ്രഹാം, തന്റെ പുത്രനായഇഫസ്ഫാക്കിനെബലിപീഠത്തിന്മെ
ൽബലികഴിച്ചപ്പൊൾ അവൻപ്രവൃത്തികളാലല്ലയൊനീതിക
രിക്കപ്പെട്ടത വിശ്വാസംഅവന്റെ പ്രവൃത്തികളൊടുകൂടെ വ്യാ
പരിച്ചുഎന്നും,പ്ര വൃത്തികളാൽ വിശ്വാസം പൂൎണ്ണമാക്കപ്പെട്ടു
എന്നും,നീകാണുന്നുവല്ലൊ. അബ്രഹാംദൈവത്തെ വിശ്വ
സിച്ചുഎന്നും, ആയ്ത അവന്നനീതിക്കായി കണക്കിടപ്പെട്ടുഎ
ന്നുംപറയുന്നവെദവാക്യം നിവൃത്തിയായിഅവൻ ദൈവത്തി
ന്റെസ്നെഹിതൻഎന്ന വിളിക്കപ്പെടുകയുംചെയ്തു. ആയ്തകൊ
ണ്ടവിശ്വാസത്താൽ മാത്രം എന്നല്ല പ്രവൃത്തികളാൽ മനുഷ്യ
ൻ നീതീകരിക്കപ്പെടുന്നു എന്ന നിങ്ങൾ കാണുന്നു. അപ്രകാ
രം തന്നെ —റാഹാബ— എന്നവെശ്യയും, അവൾ ദൂതന്മാരെ
കൈക്കൊണ്ടിട്ട മറ്റൊരുവഴിയായിപറഞ്ഞയച്ചപ്പൊൾ അവ
ൾപ്രവൃത്തികളാലല്ലയൊ നീതികരിക്കപ്പെട്ടത എന്തെന്നാൽ
ആത്മാവില്ലാത്തശരീരം എതപ്രകാരം മരിച്ചതാകുന്നുവൊഅപ്ര
കാരംപ്രവൃത്തികളില്ലാത്തവിശ്വാസവും മരിച്ചതാകുന്നുഎന്ന
ഇങ്ങനെമറ്റെപുണ്യങ്ങളെ വിട്ടാൽവിശ്വാസം എന്നുള്ളത ഒ
ന്നില്ലെന്ന നിന്റെമതശാസ്ത്രത്തിൽതന്നെ പറയപ്പെട്ടിരിക്കു
ന്നു കൃപാ, ക്ഷെമംമുതലായ്തിനെപൊലെവിശ്വാസവും മനസ്സ
കൊണ്ട ചെയ്യപ്പെടുന്നപുണ്യംതന്നെയെല്ലൊ ആയ്തകൊണ്ട
യാതൊരുത്തനുംതാന്താങ്ങൾചെയ്യുന്ന പുണ്യംകൊണ്ട മൊക്ഷ

"https://ml.wikisource.org/w/index.php?title=താൾ:CiXIV267.pdf/80&oldid=188637" എന്ന താളിൽനിന്ന് ശേഖരിച്ചത്