Jump to content

താൾ:CiXIV267.pdf/78

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

—70—

ചെയ്യാതെഒഴിച്ചു കളയുമല്ലൊ അങ്ങിനെ ഇല്ലാത്തതുകൊണ്ടും,
യെശുകിരിസ്തു വിലക്കിഎന്നുള്ളതപുതിയനിയമത്തിൽ എവി
ടെയും കാണാത്തതകൊണ്ടും ആരനീക്കിയാലും യഹൊവാ നി
ത്യനിയമം എന്നപറഞ്ഞതിന വിരൊധപ്പെടുന്നത കൊണ്ടും
നീപറയുന്നതഎതപ്രകാരത്തിലുംഒക്കുന്നില്ല.

ഇനിയുംയഹൊവാവ,പഴയനിയമത്തിൽവിധിച്ചിരിക്കുന്ന
ക്രിയകളൊക്കെയും അടയാളമാണെന്നപറഞ്ഞുവല്ലൊ അങ്ങി
നെയായാൽ ആക്രിയകളൊക്കെയും ഇന്നതൈന്നതിന്ന അടയാ
ളംഎന്നവെളിവായികാണാതെ പ്രയൊജനപ്പെടാൻ പാടില്ലാ
ത്തതകൊണ്ടും, അങ്ങിനെഇന്നക്രിയഇന്നതിന്ന അടയാളം എ
ന്നതെളിവായി യഹൊവപറഞ്ഞു എന്ന എവിടെയുംകാണാത്ത
തകൊണ്ടും,കാണാത്തതിനാൽ, ആക്രിയകളെഅനുഷ്ഠിച്ചു മൊ
ശമുതലായവർ, അവകൾ അടയാളമാണെന്നും ആ അടയാളം
കാണിക്കുന്നപദാൎത്ഥം ഇന്നതാണെന്നും,അറിഞ്ഞിരിക്ക യില്ലാ
ത്തതുകൊണ്ടും, അറിഞ്ഞിട്ടില്ലെങ്കിൽ, അതുകളെകൊണ്ട പ്ര
യൊജനം അടഞ്ഞിട്ടില്ലാഎന്നുള്ളത വെളിവായി കാണുന്നത
കൊണ്ടും നീ പറയുന്നത അല്പമെങ്കിലും ചെരുന്നില്ല ഇങ്ങിനെ
ചെരാത്തവാക്കുകൾ പലതുംചിലക്കുന്നതിന ഇനിഒഴിച്ചുകളക.

ഞങ്ങടെമതശാസ്തങ്ങളായവെദാഗമശാസ്ത്രപുരാണഇതിഹാ
സങ്ങൾ, ക്രിയാകാണ്ഡം, ജ്ഞാനകാണ്ഡം എന്ന രണ്ടു ഭാഗം
ഉള്ളതാകുന്നു. അതുകളിൽ, ജ്ഞാനകാണ്ഡത്തിനാൽ പ്രതിപാ
ദിക്കപ്പെടുന്നതശിവജ്ഞാനം തന്നെ പരമമായ മുക്തിക്കനെരെ
കാരണവും,ക്രിയാകാണ്ഡംകൊണ്ട പ്രതിപാദിക്കപ്പെടുന്ന പൂ
ജാദികൾ ആശിവജ്ഞാനത്തെ ഉദിപ്പിച്ചമുക്തിയെപ്രാപിക്കു
ന്നതകൊണ്ട പരമ്പരകാരണവും ആകുന്നു. ആയതുകൊണ്ട
ആക്രിയകളൊക്കെയുംശിവജ്ഞാനത്തിന്ന അടയാളങ്ങളാകുന്നു.
അതിനെപശുക്കളായ,ഞങ്ങടെ യുക്തികൊണ്ട ഉണ്ടാക്കിനി ശ്ച
യിക്കപ്പെട്ടതല്ലസൃഷ്ടികാലത്തിൽതന്നെവെദങ്ങളിൽ ആക്രിയ
കളെ വിധിച്ച അതിപരമാപ്തരായശിവൻ ആ ക്രിയകളിൽ ഇ
ന്നതൈന്നതിന്ന അടയാളം എന്ന ആവെദങ്ങളിൽ തന്നെ വെളി

"https://ml.wikisource.org/w/index.php?title=താൾ:CiXIV267.pdf/78&oldid=188635" എന്ന താളിൽനിന്ന് ശേഖരിച്ചത്