താൾ:CiXIV267.pdf/77

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

—69—

ണ്ടാതാകുന്നു. അങ്ങിനെനീക്കപ്പെടാതെആകിരിസ്തുവിന്റെ അ
പ്പൊസ്തൊലരായ പൌലൂസ്സ—മുതലായവർചെയ്യപ്പെട്ടു എന്നു
ള്ളത (അപ്പൊസ്തലന്മാരുടെനടപ്പുകൾ 13–ാമദ്ധ്യായം 18
മുതൽ 21 വരെയുള്ള വാക്യങ്ങളിൽ, പൌലൂസ്സ, തനിക്കഒരുനെ
ൎച്ചഉണ്ടായിരുന്നതകൊണ്ട,കിംക്രിയായിൽ,തന്റെ തലക്ഷൌ
രംചെയ്തിട്ട അവിടെനിന്ന, സൂരിയായിലെക്ക കപ്പൽകയറി
പൊയി, പ്രസ്തില്ലായും, ആക്വിലായും അവനൊടുകൂടെ പ്പോ
യി—അവൻ—എഫെസൂസിലെക്ക എത്തിയപ്പോൾ അവരെ
അവിടെവിട്ടഅവൻ തന്നെപള്ളിയിലെക്കചെന്നു. യഹൂദന്മാ
രൊടുസംഭാഷിച്ചു. പിന്നെ അവൻവളരെദിവസംതങ്ങളൊടുകൂ
ടെ പാൎക്കണമെന്ന അവരപെക്ഷിച്ചപ്പൊൾ അവൻ അനുസ
രിക്കാതെ ഞാൻ ൟവരുന്ന ഉത്സവത്തിന വല്ലപ്രകാരത്തി
ലും യെറുസശലെമിൽ കഴിക്കേണ്ടുന്നതാകുന്നു. എന്നാൽ—ദൈവ
ത്തിന്ന ഇഷ്ടമുണ്ടായാൽ ഞാൻപിന്നെയും നിങ്ങളുടെഅടുക്കൽ
തിരിച്ചവരും എന്നുപറഞ്ഞു അവരൊടയാത്രചൊല്ലിഅവൻ എ
ഫെസൂസിൽനിന്ന കപ്പൽ കയറിപ്പൊയി എന്നുള്ളതിനാലും
(മെപ്പടിപുസ്തകം) 21–ാമദ്ധ്യായം 26–ാമത വാക്യത്തിൽ
പൌലൂസ ആമനുഷ്യരെക്കൂട്ടിയും കൊണ്ടപിറ്റെദിവസം അ
വരൊടുകൂടെതന്നെശുദ്ധംചെയ്ത അവരിൽ ഓരോരുത്തന്നവെ
ണ്ടികാലവെക്കപ്പെടുവൊളത്തിന്ന ശുദ്ധീകരണത്തിന്റെ ദി
വസങ്ങളുടെനിവൃത്തിയെ അറിയിപ്പാനായിട്ടദെവാലയത്തി
ലെക്കചെന്നു. (മെപ്പടിപുസ്തകം) 16–ാമദ്ധ്യായം 3–ാമതവാ
ക്യത്തിൽ പൌലൂസ്സ—തിമൊഥെയുസ്സിന്ന ചെലാകൎമ്മചെയ്തു
എന്നുള്ളതെളിവായിക്കാണുന്നതകൊണ്ടും, പിന്നെ‌ആപൌലൂ
സ്സ എബ്രായക്കാൎക്ക എഴുതിയ ലെഖനത്തിൽബലിയെയും,റൊ
മക്കാൎക്ക എഴുതിയെ ലെഖനത്തിൽ, വൃദ്ധഛെദനത്തെയും,മാത്രം
വിലക്കിയിരിക്കുന്നതല്ലാതെ വെറെയാതൊന്നിനെയും വിലക്കാ
ത്തതകൊണ്ടും ആപൌലൂസ്സ,മനുഷ്യൻമാത്രമെ യല്ലാതെ, ദെ
വനല്ലാത്തതകൊണ്ടും, ദെവനായകിരിസ്തുവിന്റെ കല്പനപ്ര
കാരം വിലക്കിഎങ്കിൽഅവർ മരിച്ചഉടനെ താൻആക്രിയകളെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV267.pdf/77&oldid=188634" എന്ന താളിൽനിന്ന് ശേഖരിച്ചത്