താൾ:CiXIV267.pdf/76

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

—68—

രുഹൃദയംതന്നെ എന്നപറയുന്നപക്ഷത്തിൽ അവർ തനിക്കആ
യ്ത സമ്മതമെങ്കിൽ അവപിമ്പഇന്ന കാലത്തിൽതള്ളപ്പെടും എ
ന്ന മുമ്പെ അറിഞ്ഞുകാലനിൎണ്ണയംചെയ്യപ്പെട്ടിരിക്കെണംഅങ്ങി
നെചെയ്യാതെ "നിത്യനിയമം" എന്ന പറഞ്ഞി രിക്കുന്നതു കൊ
ണ്ടുംപിന്നെ പ്രയൊജനമില്ലെന്നതള്ളുന്നതിനെ മുമ്പെപ്രയൊ
ജനമുള്ളതാണെന്നവിധിച്ചിരിക്കുന്നതുകൊണ്ടും സഹജജ്ഞാന
മല്ലാത്തവരാണെന്ന തിരുന്നതകൊണ്ടു, അവൎക്കആയ്ത സമ്മ
തമില്ലാത്തതാകുന്നു. ഇനിയും നിത്യനിയമം എന്നയഹൊവാവി
ധിച്ചപ്രകാരംകിരിസ്തുവിന്നവൃദ്ധഛെദനംചെയ്യപ്പെട്ടു എന്നും,
അവർഒരു‌കുഷ്ഠരൊഗിയെസ്വസ്ഥതപ്പെടുത്തിഅവനെനൊക്കി
ആചാൎയ്യന്നനിന്നെ കാണിച്ചമൊശയുടെ കല്പനപ്രകാരംനീശു
ദ്ധമായതിനെ കുറിച്ചബലിചെലുത്തെണം എന്നകല്പിച്ചു എ
ന്നും, ഉത്സവകാലങ്ങളിൽ ദെവാലയ സെവചെയ്തു എന്നും (മ
ത്തായി-മൎക്കൊസ-ലുക്കൊസ-യൊഹന്നാൻ) എഴുതിയസുവി
ശെഷങ്ങളിൽ പറയപ്പെട്ടിരിക്കുന്നതകൊണ്ടും അവൎക്കും ആയ്ത
മനസ്സിലാത്തതാകുന്നു,

മനുഷ്യർ എല്ലാവരും, പാപികളായത കൊണ്ട അവൎക്കവെ
ണ്ടിയയെശുകിരിസ്തു, മനുഷനായിജനിച്ച കുരുശിൽ തറക്കപ്പെ
ട്ടമരിക്കും എന്നുള്ളതിനെമുമ്പെഅറിഞ്ഞു അതിന്ന അടയാളമാ
യിട്ട ൟക്രിയകളെയഹൊവാവിധിച്ചു. ഒരുവസ്തുവിനെകാ
ണിക്കുന്ന അടയാളമായ്ത, തന്നാൽ കാണിക്കപ്പെടുന്ന ആവ
സ്തുലഭിക്കുന്നവരെ പ്രയൊജനപ്പെട്ടു. അതലഭിച്ചതിന്റെ ശെ
ഷം പ്രയൊജനപ്പെടാതെപൊകുമല്ലൊ. അതുപൊലെയെശുകി
രിസ്തുവിന്റെ മരണത്തെ കാണിക്കുന്ന അടയാളമായ ൟക്രി
യകൾ ആയ്ത നടക്കുന്നവരെ പ്രയൊജനപ്പെട്ട അത നടന്നതി
ന്റെശെഷം പ്രയൊജനപ്പെടാതെ ഒഴിഞ്ഞുഎന്നപറയുന്നപ
ക്ഷത്തിൽ അങ്ങിനെആയാൽ കിരിസ്തുനാഥൻ മരിച്ച ഉടനെ
ൟക്രിയകൾഒക്കെയും പ്രയൊജനമില്ലെന്ന നീക്കപ്പെട്ടിരിക്കെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV267.pdf/76&oldid=188633" എന്ന താളിൽനിന്ന് ശേഖരിച്ചത്