—66—
൧൮ാമദ്ധ്യായം
വിവേചനം
പുണ്യസ്ഥലഘട്ടംമുതൽ, നമസ്കാരഘട്ടംവരെയുള്ള അദ്ധ്യാ
യങ്ങളിൽ നിന്റെമതശാസ്ത്രത്തിൽനിന്നും എടുത്തകാണിച്ച
വന്നവാക്യങ്ങളാൽ, പുണ്യസ്ഥലയാത്ര മുതലായക്രിയകൾചെ
യ്യെണമെന്ന ഞങ്ങടെവെദാഗമശാസ്ത്ര പുരാണഇതിഹാസങ്ങ
ളും വിധിച്ചിരിക്കുന്നപ്രകാരംതന്നെനിന്റെമതശാസ്ത്രത്തി
ലും വിധിച്ചിരിക്കുന്നതിനെ വെളിവായി എടുത്തുകാണിച്ചിരി
ക്കുന്നു. ഞങ്ങൾ ഞങ്ങടെ മതശാസ്ത്രത്തിൽ വിധിക്കപ്പെട്ടിരി
ക്കുന്നക്രിയകളെ വിടാതെ ചെയ്തുവരുന്നു. നീയ്യൊ നിന്റെ മത
ശാാസ്ത്രത്തിൽ വിധിക്കപ്പെട്ടിരിക്കുന്നക്രിയകളെ ചെയ്യാതെവെ
റുത്ത ഒഴിച്ചകളഞ്ഞതമാത്രമല്ല ഞങ്ങളെനോക്കിനിങ്ങൾ ചെയ്യു
ന്ന ഈ ക്രിയകൊളൊക്കെയുംപ്രയോജനമില്ലാത്തതാണ. ആയ്ത
കൊണ്ട അവകളെചെയ്യെണമെന്ന വിധിച്ച നിങ്ങടെദൈവം
സൎവജ്ഞനായ സത്യദൈവമല്ലെന്ന ദുഷിക്കുകയും ചെയ്യുന്നു.
അങ്ങിനെ ചെയ്യുന്നവനായ നീ നിന്റെ മതശാസ്ത്രത്തിൽ വി
ധിച്ചക്രിയകളും അപ്രകാരംതന്നെപ്രയൊജനമില്ലാത്തതാണെ
ന്നും അവകളെ വിധിച്ചയഹൊവായും അപ്രകാരംതനെ സത്യ
ദൈവംഅല്ലെന്നും ദുഷിക്കുന്നവനാകുന്നുവെല്ലൊ—
ഞങ്ങടെദൈവമായ യഹൊവാ പിതാ, പുത്രൻ, പരിശുദ്ധാ
ത്മാ എന്ന മൂന്നെപെരായിരിക്കുന്നു. അവരിൽപുത്രൻഎന്ന പറ
യപ്പെടുന്നവൻ, മനുഷ്യാവതാരംഎടുത്ത യെശുകിരിസ്തുഎന്ന
പെരവഹിച്ച ആക്രിയകളൊക്കെയും നീക്കികളഞ്ഞു ആയ്തകൊ
ണ്ടുഞങ്ങൾ അവകളെ ചെയ്യാതെത്യജിച്ചിരിക്കുന്നു എന്നുപറയു