താൾ:CiXIV267.pdf/73

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

—65—

ആൎത്ത,മുഖംകവിണവീഴുകയുംചെയ്തു. (യൊശുവാ) 5–ാമദ്ധ്യാ
യം 14–ാമതവാക്യത്തിൽ അപ്പൊൾയൊശുവാ സാഷ്ടാംഗമാ
യിനിലത്തിൽവീണവന്ദിച്ച അവനൊട പറഞ്ഞു എന്റെ ക
ൎത്താവ തന്റെദാസനൊടപറഞ്ഞത എന്ത (മത്തായി) 2–ാമ
ദ്ധ്യായം 11–ാംവാക്യത്തിൽ പിന്നെഅവർ വീട്ടിലെക്ക വന്ന
പ്പൊൾ ശിശുവിനെ അവന്റെമാതാവായ മറിഅയൊടുംകൂടെ
കണ്ട നിലത്തിൽവീണഅവനെ‌വന്ദിച്ചു (വെളിപ്പാട) 7–ാമ
ദ്ധ്യായം 11-12 വാക്യങ്ങളിൽ സകല ദൈവദൂതന്മാരും സിം
ഹാസനത്തിന്റെയും മൂപ്പന്മാരുടെയുംനാലജീവജന്തുക്കളുടെയും
ചുറ്റുംനിന്ന സിംഹാസനത്തിന്റെ മുമ്പാകെകവിണവീണ
ദൈവത്തെവന്ദിച്ചു ആമേൻ ! അനുഗ്രഹവും മഹത്വവുംജ്ഞാ
നവും സ്തൊത്രവും വല്ലഭത്വവും ശക്തിയും നമ്മുടെ ദൈവത്തി
ന്ന എന്നന്നെക്കും ഉണ്ടാകട്ടെ ആമേൻ !

4–ാമത ഇങ്ങിനെനിന്റെ മതശാസ്ത്രത്തിൽ മുട്ടുകുത്തുന്നതും
നമസ്കാരംചെയ്യുന്നതും പുണ്യമാണെന്ന വിധിക്കപ്പെട്ടിരിക്കു
ന്നതിനെ കണ്ടുംകൊണ്ടും അവകളിൽ മുട്ടുകുത്തന്നതിനെ നിയ്യും
പുണ്യമാണെന്നചെയ്തുംകൊണ്ടും ഞങ്ങൾഞങ്ങടെ ദൈവത്തി
ന്ന നമസ്കരിക്കുന്നതിനെയും പ്രദക്ഷിണംഅംഗപ്രദക്ഷിണം
ചെയ്യുന്നതിനെയുംപുണ്യമല്ലെന്നദൂഷിക്കുന്നുവെല്ലൊവിവെക
മില്ലാത്തവനെ ഞങ്ങടെ അവയവയങ്ങളിൽരണ്ടമാത്രം കൎത്താവി
ന്റെ മുമ്പിൽ ഭൂമിയിൽപടത്തകവണ്ണം വണങ്ങുന്നത പുണ്യ
മാണെന്നവെച്ച അപ്രകാരമെചെയ്യുന്നനീ എട്ടഅംഗംഭൂമി
യിൽപടത്തക്കവണ്ണം നമസ്കാരംചെയ്യുന്നതഅതിനെക്കാൾവളരെ
അധികമാണെന്നും ഒരുപ്രാവശ്യം പ്രദക്ഷിണം ചെയ്ത നമ
സ്കാരം ചെയ്യുന്നത അതിനെക്കാൾ അധികമെന്നും അംഗപ്ര
ദക്ഷിണംചെയ്ത നമസ്കാരംചെയ്യുന്നത അനെകമടങ്ങഅധിക
മെന്നും നീ അറിയേണ്ടതാകുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV267.pdf/73&oldid=188630" എന്ന താളിൽനിന്ന് ശേഖരിച്ചത്