താൾ:CiXIV267.pdf/72

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

—64—

ട്ടിരിക്കുന്നതിനെകണ്ടുംകൊണ്ടുംനീയുംഅങ്ങിനെദിവസംതൊറും
നിന്റെദൈവത്തെ പാടിപ്രാൎത്ഥന ചെയ്തുംകൊണ്ടും ഞങ്ങൾ
ഞങ്ങടെ ദൈവമായ ശിവനെധ്യാനിച്ച അവരുടെമന്ത്രങ്ങളെജ
പംചെയ്ത അവരെസ്ത്രൊത്രംചെയ്യുന്നതിനെ പുണ്യമല്ലെന്ന ദൂ
ഷിക്കുന്നതന്യായമല്ല.

൧൭–ാമദ്ധ്യായം

നമസ്കാരം.

62. ചൊദ്യം. ദൈവത്തിന്ന പ്രദക്ഷിണം, അംഗപ്രദ
ക്ഷിണം, നമസ്കാരം, ഇത്യാദികൾ നിങ്ങൾ ചെയ്യുന്നുവെല്ലൊ
ഈശ്വരനെമനസ്സിൽമാത്രം വിശ്വസിച്ചാൽപൊരയൊ മെൽ
പറഞ്ഞനമസ്കാരാദികളെകൊണ്ട പുണ്യം കിട്ടുമൊ?

(ഉത്തരം) 1–ാമത ഈശ്വരന്റെ അടുക്കൽ വിശ്വാസ
വും, ഭക്തിയും, വെച്ചിരിക്കുന്ന മനുഷ്യൻ പ്രദക്ഷിണ നമ
സ്കാരാദികൾ ചെയ്യെണ്ടത ആവശ്യമായ്തകൊണ്ട ഓരൊരു മ
നുഷ്യനും മുഖ്യമായി ചെയ്യെണ്ടുന്ന പുണ്യങ്ങളാകുന്നു.

2–ാമത ദൈവത്തെ പ്രദക്ഷിണം,അംഗപ്രദക്ഷിണംനമ
സ്കാരം ഇത്യാദികൾ ചെയ്യുന്നത പുണ്യങ്ങളാണെന്ന ഞങ്ങടെ
വെദാഗമശാസ്ത്ര പുരാണ ഇതിഹാസങ്ങളിൽ പറയപ്പെട്ടിരി
ക്കുന്നു.

3–ാമത (സങ്കീൎത്തനം) 95–ാമദ്ധ്യായം 6–ാമതവാക്യത്തിൽ
വരുവിൻ നാംകുമ്പിട്ടവന്ദിക്ക നമ്മെ നിൎമ്മിച്ചയഹൊവായുടെ
മുമ്പാകെ മുട്ടുകുത്തുക (ലെവിയപുസ്തകം) 9–ാമദ്ധ്യായം 24–ാമ
തവാക്യത്തിൽ അഗ്നി യഹൊവായുടെ സന്നിധിയിൽനിന്ന പു
റപ്പെട്ട ബലിപീഠത്തിന്മെലുള്ള ഹൊമബലിയെയും, മെദസ്സി
നെയും, ദഹിപ്പിച്ചുകളഞ്ഞു ജനം എല്ലാം അതിനെകണ്ടപ്പൊൾ

"https://ml.wikisource.org/w/index.php?title=താൾ:CiXIV267.pdf/72&oldid=188628" എന്ന താളിൽനിന്ന് ശേഖരിച്ചത്