താൾ:CiXIV267.pdf/71

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

—63—

2–ാമതശിവമന്ത്രത്തെ ഗുരുമുഖമായറിഞ്ഞ ദിവസംതൊറും
കണ്ണകൊണ്ട ആനന്ദബാഷ്പംപൊഴികെ വഹ്നിയെ അടുത്തമെ
ഴുകുപൊലെ മനംകനിഞ്ഞുരുകി ശിവനെദ്ധ്യാനിച്ച ആ ശിവ
മന്ത്രത്തെ വിധിപ്രകാരം അതിന്റെഅൎത്ഥങ്ങളെ വിടാതെ ചി
ചിന്തിക്കുംചിന്തയോടുകൂടി ജപംചെയ്യുന്നതും അവരുടെതിരുനാമ
ങ്ങളെയും കീൎത്തനങ്ങളെയും എടുത്തെടുത്ത പറഞ്ഞ അവരെ
സ്തൊത്രം ചെയ്യുന്നതും പുണ്യമാണെന്ന ഞങ്ങടെ വെദാഗമശാ
സ്ത്രപുരാണ ഇതിഹാസങ്ങളിൽ പറയപ്പെട്ടിരിക്കുന്നു.

3–ാമത (1 നാളാഗമം) 16–ാമദ്ധ്യയം 8മുതൽ 10വരെ ഉ
ള്ളവാക്യങ്ങളിൽ യഹോവായിക്കസ്തൊത്രംചെയ്വിൻഅവന്റെ
നാമത്തിൽ അപേക്ഷിപ്പിൻ അവന്റെക്രിയകളെ ജനങ്ങളു
ടെ ഇടയിൽ അറിയിപ്പിൻ അവനപാടുവിൻ അവന കീൎത്തന
ങ്ങൾപാടുവിൻ അവന്റെ സകല അതിശയ പ്രവൃത്തികളെ
യും കുറിച്ച സംസാരിപ്പിൻ അവന്റെശുദ്ധമുള്ള നാമത്തിൽ
സ്തുതിപ്പിൽ യഹോവായെ അന്വെഷിക്കുന്നവരുടെ ഹൃദയം
ആനന്ദിക്കട്ടെ (കൊലൊസ്സിയക്കാർ) 3–ാമദ്ധ്യായം 16–ാംവാ
ക്യത്തിൽ നിങ്ങൾ സങ്കീൎത്തനങ്ങളിലും,കീൎത്തനങ്ങളിലും,ജ്ഞാ
നപ്പാട്ടുകളിലും,തമ്മിൽ തമ്മിൽ പഠിപ്പിക്കയും, ബുദ്ധി ഉപദേ
ശിക്കയും, നിങ്ങളുടെ ഹൃദയത്തിൽകൃപയൊടെ കൎത്താവിന്നുപാ
ടുകയുംചെയ്തുകൊണ്ടിരിപ്പിൻ(1 തെസ്സലൊനിക്കായക്കാർ)5–ാ
മദ്ധ്യായം 17–ാംവാക്യത്തിൽ ഇടവിടാതെ പ്രാൎത്ഥിപ്പിൻ (റൊ
മക്കാർ) 15–ാമദ്ധ്യായം 11–ാം വാക്യത്തിൽ സകല ജാതിക്കാരു
മായുള്ളാരെ കൎത്താവിനെസ്തുതിപ്പിൻ എന്നും സകല ജനങ്ങ
ളുമായുള്ളൊരെ അവനെപുകഴ്ത്തുവിൻ എന്നും (മത്തായി)6–ാമ
ദ്ധ്യായത്തിൽ യേശുകിരിസ്തുതന്റെ ശിഷ്യന്മാരെനൊക്കി യ
ഹോവായെ പ്രാൎത്ഥനചെയ്യെണമെന്നും, അത ചെയ്യുന്ന ക്രമം
ഇങ്ങിനെ ആണെന്നും ഉപദെശിച്ച ഞങ്ങടെ സ്വൎഗ്ഗസ്ഥനാ
യ പിതാവെ എന്നുള്ളവമുതലായ ഒരു പ്രാൎത്ഥനയെ ഉണ്ടാക്കി
കൊടുത്തു എന്നപറയപ്പെട്ടിരിക്കുന്നു.

4–ാമത ഇങ്ങിനെനിന്റെ മതശാസ്ത്രത്തിൽ വിധിക്കപ്പെ

9

"https://ml.wikisource.org/w/index.php?title=താൾ:CiXIV267.pdf/71&oldid=188627" എന്ന താളിൽനിന്ന് ശേഖരിച്ചത്