താൾ:CiXIV267.pdf/70

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

—62—

കളത്തിന്റെ വിശെഷത്തിനാലല്ലാഎന്നും. ഞങ്ങളൊരുവനെ
ഞങ്ങടെമതത്തിൽചെൎത്തികൊള്ളുമ്പൊൾ പരിശുദ്ധാത്മാവായ
വർ അവന്റെ പാപങ്ങളെ കഴുകിശുദ്ധമാക്കുന്നു എന്നുള്ളതി
നെ അടയാളമായിട്ട വെള്ളംകൊണ്ടഅവനെസ്നാനം ചെയ്യിക്കു
ന്നു ആയതഞങ്ങടെ മതരീതിക്ക വെണ്ടിച്ചെയ്യുന്ന ക്രിയയാകു
ന്നു അതമാത്രമല്ല‌ആവെള്ളംഅവന്റെപാപങ്ങളെ കളഞ്ഞുഅ
വനെ ശുദ്ധനാക്കുന്നു. എന്നഞങ്ങൾ ഉപദെശിക്കുന്നില്ല എ
ന്നപറയുന്നതെ (അപ്പൊസ്തൊലന്മാരുടെ നടപ്പുകൾ) 2–ാം
അദ്ധ്യായം 38-ാം വാക്യത്തിൽ പാപമൊചനത്തിന്നായിട്ട യെ
ശുകിരിസ്തുവിന്റെ നാമത്തിൽ ജ്ഞാനസ്നാനംപെറ്റു കൊള്ളി
വിൻ അപ്പൊൾ നിങ്ങൾക്ക പരിശുദ്ധാത്മാവിന്റെ ദാനം
ലഭിക്കും.

6–ാമത—ഇതപുണ്യതീൎത്ഥം ഇതിൽനൊം,വിധിച്ചവിധിപ്രകാരം
തന്നെഎന്റെമെൽവെച്ചഅമ്പൊടുകൂടിസ്നാനംചെയ്യുന്നത പു
ണ്യം എന്നസൎവസാമൎത്ഥ്യംഉള്ളശിവൻ തിരുവാക്കരുളിചെയ്തി
രിക്കുന്നതുകൊണ്ടും ആ തീൎത്ഥത്തിൽ അവരുടെ അരുൾശക്ത
പതിഞ്ഞിരിക്കുന്നവിശെഷം കൊണ്ടും വിധിപ്രകാരം അതിൽ
സ്നാനംചെയ്യുന്നവരുടെ, പാപങ്ങളും, രോഗങ്ങളുംപൊകുമെന്നു
ള്ളതുനിശ്ചയം.

൧൬–മദ്ധ്യായം

ദ്ധ്യാനം

61. ചൊദ്യം. ഈശ്വരനെമനസ്സുകൊണ്ടുമാത്രം വിശ്വ
സിക്കെണ്ടതല്ലാതെ നിങ്ങൾചെയ്യുന്ന ധ്യാനജപങ്ങളാൽ പ്ര
യോജന‌മെന്ത?

(ഉത്തരം) 1–ാമത ഈശ്വരനെ മാനസത്തിൽ ഉറപ്പിപ്പാ
ൻ സാധനമായും മഹിമയുള്ളതായും ഇരിക്കുന്നതകൊണ്ട ദ്ധ്യാ
നജപാദികൾ ആവശ്യമായിചെയ്യെണ്ടുന്ന പുണ്യങ്ങളായിരി
ക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV267.pdf/70&oldid=188626" എന്ന താളിൽനിന്ന് ശേഖരിച്ചത്