താൾ:CiXIV267.pdf/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശിവമയം

മുഖവുര

സൎവ്വെശ്വരനായ പരമശിവൻ അരുളിചെയ്ത വെദങ്ങ
ളാൽ ഉണൎത്തപ്പെടുന്ന ഹിന്തുമാൎഗ്ഗം തന്നെസത്യമാൎഗ്ഗമാകുന്നു.
ൟ ഹിന്തുമതത്തെ അനുഷ്ഠിച്ചവരുന്ന നമ്മുടെ മലയാളത്തി
ലുംമറ്റും ചിലഅജ്ഞാനികൾപ്രവെശിച്ച ഹിന്തുമതത്തെ സ്പ
ഷ്ടമായികാണിക്കുന്ന വെദാഗമശാസ്ത്രപുരാണ ഇതിഹാസ
ങ്ങളെ അല്പമെങ്കിലും അറിയാതെയും തങ്ങടെ കുത്സിതമതത്തെ
പ്രസംഗിക്കുന്നതിനാൽ എളുപ്പത്തിൽദ്രവ്യംകിട്ടുവാൻ മാൎഗ്ഗ
മായിരിക്കുന്നതകൊണ്ടും ൟഹിന്തുമതത്തെവാക്കുകൊണ്ടും"വ
ജ്രസൂചി" മുതലായപലപുസ്തകങ്ങളെകൊണ്ടും, അന്യായമായി
ദുഷിച്ചവരുന്നു.

നമ്മുടെവെദാഗമ ശാസ്ത്ര പുരാണഇതിഹാസങ്ങളെ അല്പ
മെങ്കിലുംഅറിയാത്തവരും ആഅജ്ഞാനികളുടെമതശാസ്ത്രത്തെ
മുഴുവനും പഠിക്കാത്തവരും, തൎക്കന്യായശാസ്ത്രങ്ങളിൽ അല്പമെ
ങ്കിലും പരിചയമില്ലാത്തവരുമായചിലജനങ്ങൾ ആദൂഷണ
ങ്ങളൊക്കുമെന്നപരിഭ്രമിച്ച കുത്സിതമതപടുകുഴിയിൽ വീണു
കെട്ടുപൊകുന്നു.

അതിനെകണ്ടമനസ്സലിഞ്ഞ ഹിന്തുമതത്തിന്മെൽ ആ അ
ജ്ഞാനികളാ ലാരൊപിക്കപ്പെടുന്ന ദൂഷണം കൊണ്ട ഒരുവരും
കെട്ടപൊകാതെ ഹിന്തുമാൎഗ്ഗത്തെതന്നെ ആചരിച്ചഉജ്ജീവി
പ്പാനായിട്ട ആദൂഷണങ്ങളെഒക്കെയും ന്യായമായിതന്നെ കള
ഞ്ഞ യഥാൎത്ഥമായുള്ള അറിവിനെ പ്രകാശിപ്പിക്കുന്ന ഞ്ജാ
നൊദയം എന്നൟ പ്രബന്ധത്തെ പരമകാരുണികരായപരമ
ശിവന്റെ ദിവ്യപ്രസാദത്താൽതന്നെ ചെയ്യപ്പെട്ടിരിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV267.pdf/7&oldid=188536" എന്ന താളിൽനിന്ന് ശേഖരിച്ചത്