താൾ:CiXIV267.pdf/69

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

—61—

ന്റെ അരുൾശ്ശക്തിപതിയുന്നതിനാൽ പുണ്യതീൎത്ഥങ്ങളാണെ
ന്നും,അവകളിൽപ്രീതിയൊടുകൂടി സ്നാനം‌ചെയ്യുന്നവൎക്കപാപ
ങ്ങളും കുഷ്ഠംമുതലായരൊഗങ്ങളും നീങ്ങുമെന്നും ഞങ്ങടെവെ
ദാഗമശാസ്ത്രപുരാണ‌ഇതിഹാസങ്ങളിൽ പറഞ്ഞിരിക്കുന്നവി
ധിപ്രകാരംചെയുന്നതാണെന്നനീ അറിയെണ്ടതാകുന്നു.

3–ാമത (2. രാജാക്കന്മാർ) 5–ാം‌അദ്ധ്യായം, നായമാൻഎ‌
എന്നവൻ, യൊൎദ്ദാൻ നദിയിൽസ്നാനംചെയ്തതുകൊണ്ട അ
വനെ‌ഉപദ്രവിച്ച‌ കുഷ്ഠരോഗം‌നീങ്ങി‌എന്നും (യൊഹന്നാൻ)
5–ാമദ്ധ്യായത്തിൽകുരുടന്മാർ,മുടന്തൻ,ശൊഷിച്ചവർ,രൊഗി
കൾ,മുതലായ‌അനെകവ്യാധിക്കാർ,യെറുശലെമിൽഇരിക്കുന്ന
ബദെസദാ, എന്നപറയപ്പെടുന്ന‌കുളത്തിൽ സ്നാനം‌ചെയ്തത
കൊണ്ട സൌഖ്യമായിഎന്ന പറയപ്പെട്ടിരിക്കുന്നു. അതുകൂടാ
തെ ഒരുത്തൻനിന്റെ‌മതത്തിൽ പ്രവെശിക്കുമ്പൊൾ അവ
ന്റെഅജ്ഞാനങ്ങളൊക്കെയുംകളഞ്ഞ അവന്റെയടുകൽജ്ഞാ
നത്തെപതിക്കുന്നു എന്നപറഞ്ഞുവെള്ളംകൊണ്ട‌അവനെ സ്നാ
നം ചെയ്യിക്കുന്നു.

4–ാമത—ഇങ്ങിനെ ഇരിക്കെനീഞങ്ങളെനൊക്കി ഭൂമിയിലുള്ള
അന്യതീൎത്ഥങ്ങളെക്കാൾ പുണ്യതീൎത്ഥംഎന്നപറയുന്നതിൽ ഇരി
ക്കുന്നവിശെഷങ്ങളെന്ത?ആയ്തിൽസ്നാനം‌ചെയ്തകൊണ്ടശരീ
രത്തിലുള്ള അഴുക്കകളെ യുന്നതല്ലാതെ,കുഷ്ഠം‌മുതലായ വ്യാധിക
ൾ സൌഖ്യപ്പെടുമൊ‌പാപങ്ങൾ വിമൊചന മാകുമൊ‌എന്ന‌ദു
ഷിക്കുന്നതശരിയല്ല.

5–ാമത—നയമാൻഎന്നവനുടെകുഷ്ഠരൊഗം സൌഖ്യമായ്ത
ദെവദാസനായ, എവിശാ, എന്നവൻനീപോയി യൊൎദ്ദാൻന
ദിയിൽഎഴുപ്രാവശ്യം‌സ്നാനംചെയ്കനിന്റെമാംസം നിനക്ക
തിരിയെവരും. നീശുദ്ധമാകയും ചെയ്യുംഎന്ന പറഞ്ഞവാക്കി
ന്റെവിശെഷംകൊണ്ടല്ലാതെ അനദിയിന്റെവിശെഷ ത്തി
നാലല്ലാഎന്നും, കുരുടന്മാർ, മുടന്തൻ, മുതലായ വ്യാധിക്കാർ
സ്വസ്ഥമായ്ത ഒരുദൈവദൂതൻ വിശെഷകാലത്തിൽ ആകുള
ത്തിലിറങ്ങി വെള്ളത്തെ കലക്കിയവിശെഷം കൊണ്ടല്ലാതെആ

"https://ml.wikisource.org/w/index.php?title=താൾ:CiXIV267.pdf/69&oldid=188625" എന്ന താളിൽനിന്ന് ശേഖരിച്ചത്