താൾ:CiXIV267.pdf/68

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

—60—

൧൫–ാം അദ്ധ്യായം

പുണ്യതീൎത്ഥം

(60 ചോദ്യം) തീൎത്ഥങ്ങളൊക്കെയും തുല്യമായിരിക്കെ കാശി
കാവെരി മുതലായ്തുകളെമാത്രം‌പുണ്യതീൎത്ഥങ്ങളാണെന്നും‌അതി
ൽസ്നാനം‌ചെയ്യുന്നവൎക്കപാപങ്ങൾക്ഷയിക്കുമെന്നും,കുഷ്ഠം‌മുത
ലായരൊഗങ്ങൾ സൌഖ്യപ്പെടുമെന്നും, പറഞ്ഞനിങ്ങൾയാ
ത്രചെയ്യുന്നുവെല്ലൊ അതുകൊണ്ട ദെഹത്തിലുള്ള അഴക്ക നീ
ങ്ങുന്നതല്ലാതെ വെറെയാതൊരുപ്രയൊജനവുംഉണ്ടാകുമൊ?

(ഉത്തരം) 1–ാമത ഉദ്യൊഗം, കൃഷി, വ്യാപാരംമുതലായ കു
ഡുംബസമ്പാദ്യപ്രവൃത്തിയിൽ സദാതികഴിക്കുന്ന ഓരൊമനു
ഷ്യനും അവനവന്റെഹൃദയത്തെ അല്പകാലമെങ്കിലും ൟശ്വ
രവിഷയത്തിൽ സ്ഥിരതയായിനിൎത്തുവാൻ പാടില്ലാത്തതകൊ
ണ്ടും പുണ്യതീൎത്ഥയാത്ര പുറപ്പെടുന്നവർ മടങ്ങിവരുന്നവരെ
ൟശ്വരകാൎയ്യത്തിൽസ്ഥിരതയാക്കിമനസ്സനിൎത്തുവാൻ എളുപ്പ
മായിയൊഗ്യതവരുന്നതകൊണ്ടും ആപുണ്യതീൎത്ഥങ്ങളുംസാധാ
രണതീൎത്ഥങ്ങളെപ്പോലെ അല്ലാതെ പാത്രങ്ങളിൽ കൊണ്ടുവന്ന
എത്രകാലംവെച്ചിരുന്നാലും കൃമിമുതലായയാതൊരുകെടും വരാ
തെ അത്യത്ഭുതഅടയാളങ്ങളൊടുകൂടി ഇരിക്കുന്നതുകൊണ്ടുംപുണ്യ
തീൎത്ഥയാത്രചെയ്തവന്നവരുടെ ഹൃദയം മുമ്പെഇരുന്നതിനെക്കാ
ൾ പലമടങ്ങഅധികം ൟശ്വരഭക്തിയും,സത്യം,വൈരാഗ്യംമു
തലായ അനെകസന്മാൎഗ്ഗങ്ങൾ ഇരുന്നകാണുന്നതകൊണ്ടും
മെപ്പടിതീൎത്ഥയാത്രചെയ്യുന്നതഏറ്റവും പുണ്യമുള്ളതാകുന്നു.

2–ാമത ശരഗംഗ,ഗംഗ,കാവെരി,സെതു‌മുതലായ്തുകൾശിവ

"https://ml.wikisource.org/w/index.php?title=താൾ:CiXIV267.pdf/68&oldid=188624" എന്ന താളിൽനിന്ന് ശേഖരിച്ചത്