താൾ:CiXIV267.pdf/60

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

—52—

൧൨-ാമദ്ധ്യായം

ആചാൎയ്യൻ

57. ചോദ്യം. മനുഷ്യർഎല്ലാവരുംസമമായിരിക്കെ ചി
ലരെമാത്രം ബ്രാഹ്മണരെന്നും, ഉത്തമൊത്തന്മാരെന്നും, പറ
ഞ്ഞുദൈവത്തിന ചെയ്യെണ്ടുന്നവഴിപാടനമസ്കാരാദികളെ മ
നുഷ്യരായ‌ഇവൎക്കചെയ്യുന്നത നിങ്ങടെഅജ്ഞാനമല്ലയൊ?

(ഉത്തരം) 1— മത—ലൊകപ്രവൃത്തിയുംദൈവകാൎയ്യവു മായ
ൟരണ്ടിനെ ഒരുവൻവഹിക്കുന്നത‌അസാദ്ധ്യമായത കൊണ്ട,
ക്ഷത്രിയന്നഭൂരക്ഷണവും, വൈശ്യന്നവ്യാപാരവും, ശൂദ്രന്നു
കൃഷിയുമായ ൟ മൂന്നിൽ‌ലൊകകാൎയ്യം‌മുഴുവനും അടക്കിദൈവ
കാൎയ്യത്തിന്നവെണ്ടിബ്രാഹ്മണനെവെദം‌മുതലായ്തുകളെഅദ്ധ്യ
യനംചെയ്ത‌അതിന്റെ‌അൎത്ഥങ്ങളാൽകിട്ടുന്നസത്യജ്ഞാനത്തെ‌
അന്യൎക്കും‌മൊക്ഷാൎത്ഥമായി‌അധികാരതാരതമ്യം‌പൊലെ പറഞ്ഞ
കൊടുപ്പാനും‌മെൽപറഞ്ഞ മൂന്നുവഴി ക്കാരുംലൊക പ്രവൃത്തിയി
ലുള്ളലാഭങ്ങളാൽബ്രാഹ്മണന്റെ കാലക്ഷെപാൎത്ഥംദ്രവ്യങ്ങൾ
കൊടുത്തുവരുവാനും ഇങ്ങിനെഒന്നിനൊന്ന ബാധകപ്പെടാതെ‌
എല്ലാവരും നിത്യസാമ്രാജ്യത്തെ എളുപ്പത്തിൽ അടവാൻവഴി
യായിരിക്കുന്നതിനാൽസ്രഷ്ടികാലത്തിൽതന്നെ ഈശ്വരൻനി
ശ്ചയിച്ചപ്രകാരം ഉള്ളബ്രാഹ്മണരിൽ കൌശികാദി പഞ്ചഋ
ഷിഗൊത്രത്തിൽജനിച്ചവരെപ്രത്യെകും ആലയാദികളിൽദെ
വത്തിന്ന‌ആരാധന ചെയ്വാൻആചാൎയ്യന്മാരായി അഭിഷെകം
ചെയ്യണമെന്നും, അവർകൾഒക്കെയും മനുഷ്യ ജന്മങ്ങളായി
രുന്നാലും ദെവന്മാരായിഭവി ക്കെണമെന്നും, അവരെപൂജിക്കു
ന്നവർശിവനെ പൂജികുന്നവരാണെന്നു, അവരെ ദുഷിക്കുന്ന
വർശിവനെ ദുഷിക്കുന്നവരാണെന്നും, അവൎക്ക ഊഴിയംചെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV267.pdf/60&oldid=188616" എന്ന താളിൽനിന്ന് ശേഖരിച്ചത്