താൾ:CiXIV267.pdf/59

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

—51—

3–ാമത—(2 രാജാക്കന്മാർ) 4–ാമദ്ധ്യായം 22–23–വാക്യങ്ങളി
ൽ തന്റെഭൎത്താവിന്റെ അടുക്കൽആളയച്ചു ഞാൻവെഗത്തി
ൽദൈവത്തിന്റെ മനുഷ്യന്റെഅടുക്കലൊളം പൊയിതിരിച്ച
വരെണ്ടുന്നതിന ബാല്യക്കാരിൽ ഒരുത്തനെയും കഴുതകളിൽഒ
ന്നിനെയും ഇനിഅയക്കെണം. എന്നഞാൻനിന്നൊടഅപെ
ക്ഷിക്കുന്നുഎന്നപറഞ്ഞുഅപ്പോൾഅവൻനീഇന്നഅവന്റെ
അടുക്കൽഎന്തിന പൊകുന്നുഇതഅമാവാസ്യയുമല്ല സ്വസ്ഥദി
വസവുംഅല്ലെല്ലൊഎന്നപറഞ്ഞു (1നളാഗമം) 23–ാമദ്ധ്യായം31–ാം
വാക്യത്തിൽ കാലത്തുംഅപ്രകാരംതന്നെ വൈകുന്നെരത്തിലും
യഹൊവാവെ, പൊറ്റിസ്തുതിച്ചശാബതനാളുകളിലും, അമാവ,
സ്യകളിലും നിശ്ചയിക്കപ്പെട്ട പെരുനാളുകളിലും യഹൊവായി
ക്കമുമ്പാകെ അവക എപ്പൊഴുംകല്പിക്കപ്പെട്ടമുറക്ക എണ്ണത്തിൻ
പ്രകാരംഹൊമബലികളെകഴിപ്പാനും (ലെവിയപുസ്തകം) 23–ാ
മദ്ധ്യായത്തിലും അന്യഘട്ടങ്ങളിലും, ശാബതനാളും, മാസപ്പി
റപ്പും, അമാവാസ്യയും, പൌൎണ്ണമിയും, ഉത്സവനാളുകളും, പു
ണ്യകാലങ്ങളാണെന്നും, ആ കാലങ്ങളിൽ യഹൊവാ വിന്റെ
കൂടാരത്തെ വിട്ടപിരിയരുതഎന്നും, നിത്യാഗ്നിയിൽ ഇറച്ചി മുതലായ്തക
ളെഇട്ടദഹനബലിചെയ്യെണമെന്നും താന്താങ്ങളുടെസങ്കല്പപ്ര
കാരംനിശ്ചയിച്ച ദിനങ്ങളിൽ ഉപവസിച്ച വ്രതമനുഷ്ഠിക്കെ
ണംഎന്നുപറയപ്പെട്ടിരിക്കുന്നു.

4–ാമത—ഇങ്ങിനെനിന്റെമതശാസ്ത്രത്തിൽതന്നെപറയുന്ന
തിനെകണ്ടും കൊണ്ടുംഞങ്ങളെനൊക്കികാലങ്ങളൊക്കെയും സമ
മായിരിക്കെചിലതിന പ്രത്യെകിച്ചപുണ്യകാലങ്ങളെന്ന വ്രതം
അനുഷ്ഠിക്കുന്നതും സന്തൊഷാൎത്തിയൊടെഉത്സവം നടത്തുന്ന
തുംവൃഥാവെന്നനീദുഷിക്കുന്നതഭംഗിയല്ല.

"https://ml.wikisource.org/w/index.php?title=താൾ:CiXIV267.pdf/59&oldid=188615" എന്ന താളിൽനിന്ന് ശേഖരിച്ചത്