താൾ:CiXIV267.pdf/58

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

—50—

൧൧–ാമദ്ധ്യായം

പുണ്യകാലം

56. ചൊദ്യം. ദൈവംഎല്ലാദിവസങ്ങളെയും സമമായി
സൃഷ്ടിച്ചിരിക്കെ അതിൽ ചില തിഥിവാരനക്ഷത്രം മുതലായ്തു
കളെ പുണ്യകാലങ്ങളെന്ന ഉപവാസമിരുന്ന അന്ന കുഡുംബ
കാൎയ്യങ്ങളെവിശേഷിച്ച നോക്കാതെ ആലയംമുതലായ്തുകളിൽ
ചെന്ന വൃഥാകാലംകഴിക്കുന്ന നിങ്ങടെ ഈപ്രവൃത്തി തെറ്റാ
യിട്ടുള്ളതല്ലയൊ?

(ഉത്തരം) 1–ാമതമനുഷ്യർ പരതന്ത്രരും, കിഞ്ചിജ്ഞരുമാ
യതകൊണ്ട ദൈവകാൎയ്യത്തിൽ പ്രവേശിപ്പാൻ പ്രത്യേക ദി
വസങ്ങളെ തക്കഅടയാളങ്ങളോട നിശ്ചയിക്കേണ്ടതും പലജ
നങ്ങൾപലകാൎയ്യത്തിൽ പലനിൎബന്ധങ്ങളിൽ ഉൾപ്പെട്ടവരാ
യ്തകൊണ്ട സൌഗൎയ്യംപൊലെഅനുഷ്ഠിപ്പാൻ വെവ്വെറെ ദി
വസങ്ങളായിനിശ്ചയിക്കെണ്ടതും ആവശ്യമാണെന്ന സൎവകൃപയുള്ള പരമെശ്വരൻ സൃഷ്ടിച്ചപ്രകാരം അമാവാസ്യ മുത
ലായ പുണ്യകാലങ്ങൾകണ്ടുവരുന്നു.

2–ാമത മനുഷ്യൎക്ക വിശെഷിച്ച സൊമവാരം, ശുക്രവാരം,
അമാവാസ്യാ, പൌൎണ്ണമീ, ഷഷ്ഠി, കാൎത്തിക, തിരുവാതിര, ശി
വരാത്രി, മാസപ്പിറപ്പ, വർഷപ്പിറപ്പ, ഉത്സവകാലം മുതലായ
ദിനങ്ങളിൽ വിഷയാദികളിൽ ബുദ്ധി ചപലപ്പെടാതിരിപ്പാ
ൻ ഭക്ഷണങ്ങളെകുറച്ചഈശ്വരനെവിശെഷമായി വഴിപാ
ടചെയ്യെണ്ടത പുണ്യമാണെന്ന ഞങ്ങടെ വെദാഗമശാസ്ത്രപുരാ
ണഇതിഹാസങ്ങളിൽ വിധിപ്രകാരം അനുഷ്ഠിക്കുന്നതാണെ
ന്നനീ അറിയെണ്ടതാകുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV267.pdf/58&oldid=188614" എന്ന താളിൽനിന്ന് ശേഖരിച്ചത്