താൾ:CiXIV267.pdf/57

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

—49—

ടെ ആത്മാവിന്നായിട്ട പാപപരിഹാരംചെയ്വാൻ നിങ്ങൾ യ
ഹോവായിക്ക വഴിവാടിനെകൊടുക്കുമ്പോൾ ധനവാൻ അര
ശേക്കലിൽഅധികംകൊടുക്കരുത. ദരിദ്ര്യൻ അതിൽകുറച്ചു കൊ
ടുക്കയുംഅരുത. (2 രാജാക്കന്മാർ) 12–ാമദ്ധ്യായം 13–14–16
ഈ വാക്യങ്ങളിൽ എന്നാൽ യഹൊവായുടെ ഭവനത്തിലേ
ക്ക കൊണ്ടുവരപ്പെട്ടദ്രവ്യംകൊണ്ട വെള്ളിക്കിണ്ണങ്ങളും, ഗീത
വാദ്യങ്ങളും, കലങ്ങളും, കാഹളങ്ങളും, പൊന്നും വെള്ളിയുമാ
യ യാതൊരു ഉപകരണങ്ങളും, യഹൊവയുടെ ഭവനത്തിനഉ
ണ്ടാക്കപ്പെടാതെ അവർ വെലചെയ്യുന്നവർക്കതന്നെ അതിനെ
കൊടുത്തു. അതുകൊണ്ടുയഹൊവായുടെഭവനത്തെ അറ്റകുറ്റം
തീൎത്തു കുറ്റത്തിന്നുള്ളദ്രവ്യവും, പാപത്തിനുള്ള ദ്രവ്യവും, യ
ഹൊവായുടെ ഭവനത്തിലെക്കുകൊണ്ടുവരപ്പെട്ടില്ല. അത ആ
ചാൎയ്യന്മാർക്കും ഉള്ളതായിരുന്നു. (മത്തായി) 8–ാമദ്ധ്യായം 4–ാ
മതവാക്യത്തിൽ പിന്നെ യേശു അവനൊടനൊക്ക നീ ഇതി
നെ ഒരുത്തനൊടുംപറയരുത. എന്നാൽനീചെന്നആചാൎയ്യന്ന
നിന്നെതന്നെകാണിച്ചഅവൎക്കുസാക്ഷിയായിട്ട മൊശകല്പിച്ചി
ട്ടുള്ള വഴിവാട കഴിക്കഎന്നുപറഞ്ഞു. (മത്തായി) 2–ാമദ്ധ്യാ
യം 11–ാമതവാക്യത്തിൽ പിന്നെഅവർവിട്ടിലെക്ക വന്നപ്പൊ
ൾ ശിശുവിനെഅവന്റെ മാതാവായ മറിയയൊടുംകൂടെക്ക
ണ്ടനിലത്തിൽവീണ അവനെ വന്ദിച്ചു തങ്ങളുടെ നിക്ഷെപ
പാത്രങ്ങളെ തുറന്ന അവർപൊന്നും, കുന്തുരുക്കവും, മൂരും അവ
ന്ന കാഴ്ചകളായിവേക്കയും ചെയ്തു.

6–ാമത ഇങ്ങിനെ നിന്റെ ദൈവം തനിക്ക കാണിക്ക തരു
വാനായിട്ട വിധിച്ചു എന്നും, അപ്രകാരംതന്നെ അവരുടെഭക്ത
ന്മാർചെയ്തുഎന്നും, നിന്റെമതശാസ്ത്രത്തിൽപറഞ്ഞിരിക്കുന്ന
തിനെകണ്ടും അല്പമെങ്കിലുംയൊജനഇല്ലാതെ ഞങ്ങളെ നോക്കി
എല്ലാ സമ്പത്തുമുള്ള ദൈവത്തിന്നനിങ്ങൾ കഷ്ടപ്പെട്ടസമ്പാ
ദിച്ച പൊൻ, വെള്ളിമുതലായ്തുകളെ കൊടുക്കുന്നുവെല്ലൊ അതു
കൊണ്ട യാതൊരുപുണ്യവുംകിട്ടുകയില്ലെന്ന ദുഷിക്കുന്നത ഒരി
ക്കലുംശരിയല്ല.

"https://ml.wikisource.org/w/index.php?title=താൾ:CiXIV267.pdf/57&oldid=188613" എന്ന താളിൽനിന്ന് ശേഖരിച്ചത്