താൾ:CiXIV267.pdf/56

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

—48—

ന്ധവൎഗങ്ങളും, ആചാൎയ്യ എഹൊദിന്നും, മാർപ്പതക്കത്തിന്നും
പതിപ്പിക്കപ്പെടുവാനുള്ള ഗൊമെദകകല്ലുകളും, രത്നങ്ങളും ത
ന്നെ (മെപ്പടി) 35, ാമദ്ധ്യായം4 മുതൽ 9 വരെയുള്ള വാക്യ
ങ്ങളിൽഇങ്ങിനെ തന്നെപറയപ്പെട്ടിരിക്കുന്നു (മെപ്പടി) അദ്ധ്യ
യം 22ാമതവാക്യത്തിൽ പുരുഷന്മാരും, സ്ത്രീകളുമായി നല്ല
മനസ്സുള്ളവർ എല്ലാവരും വന്ന വളകളും, കുണുക്കുകളും, മൊ
തിരങ്ങളും, കടകങ്ങളും മുതലായ സകലവിധ പൊന്നാഭരണ
ങ്ങളെയുംകൊണ്ടവന്നു. കാഴ്ചകൊണ്ടുവന്നവൻ എല്ലാം യഹൊ
വായിക്ക പൊൻകാഴ്ചയെകൊണ്ടുവന്നു. 23 മുതൽ 29വരെയു
ള്ള വാക്യങ്ങളെനൊക്കുക? (സംഖ്യാപുസ്തകം) 7–ാമദ്ധ്യായം3–ാ
മതവാക്യത്തിൽ അവർയഹോവായുടെമുമ്പാകെതങ്ങളുടെ വഴി
വാടുകളായിട്ട മൂടിയുള്ള ആറു വണ്ടികളെയും, പന്ത്രണ്ടു കാളക
ളെയും ഈരണ്ടുപ്രഭുക്കന്മാൎക്ക ഒരു വണ്ടിയും, ഓരൊരുത്തന്ന
ഒരുകാളയുംകൊണ്ടുവന്നു. അവർഅവയെ കൂടാരത്തിന്ന മുമ്പാ
കെകൊണ്ടുവന്നു (മെപ്പടി) 13മുതൽ 17 വരെഉള്ള വാക്യങ്ങ
ളിൽ അവന്റെവഴിവാട ശുദ്ധസ്ഥലത്ത ശെക്കലിൻപ്രകാ
രം നൂറ്റമുപ്പതശേക്കൽതൂക്കമുള്ള ഒരുവെള്ളിത്താലവും എഴുപ
തു ശേക്കൽഇടയുള്ള ഒരു വെള്ളിക്കലവും ആയിരുന്നു. അവ
രണ്ടും ആഹാരബലിക്ക എണ്ണയിൽകുഴച്ച മാവുകൊണ്ട നിറ
ഞ്ഞിരുന്നു, ധൂപവൎഗ്ഗംകൊണ്ട നിറഞ്ഞ പത്തശേക്കൽഉള്ള ഒ
രു പൊൻതവിയും, ഹോമബലിക്കായിട്ട ഒരു കാളക്കിടാവും, ഒ
രു ആട്ടിൻകൊറ്റനും, ഒരു വയസ്സായ ഒരു കുഞ്ഞാടും പാപബ
ലിക്കായിട്ടകോലാടുകളിൽനിന്ന ഒരുകുട്ടിയും, സമാധാനബലി
കൾക്കായിട്ട രണ്ടകാളകളും, അഞ്ച ആട്ടിൻകൊറ്റന്മാരും, അ
ഞ്ചകോലാട്ടിൻകൊറ്റന്മാരും, ഒരു വയസ്സായ അഞ്ച ചെമ്മരി
യാട്ടിൻകുട്ടികളും ഇതഅന്മിനാദാബിന്റെ പുത്രനായ നഹ
ശൊന്റെ വഴിവാടആയിരുന്നു. ഇനിയും ഇങ്ങിനെതന്നെനി
തനെൽ, എലിയാംമുതലായ പ്രഭുക്കന്മാർ കാണിക്കചെലുത്തിഎ
ന്നുള്ളത ഈ അധികാരത്തിൽതന്നെപറയപ്പെട്ടിരിക്കുന്നു. (പു
റപ്പാടപുസ്തകം) 30–ാമദ്ധ്യായം 15–ാമതവാക്യത്തിൽ നിങ്ങളു

"https://ml.wikisource.org/w/index.php?title=താൾ:CiXIV267.pdf/56&oldid=188612" എന്ന താളിൽനിന്ന് ശേഖരിച്ചത്