താൾ:CiXIV267.pdf/55

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

—47—

(ഉത്തരം‌ 1–ാമത—ജനങ്ങൾ കുഡുംബകാൎയ്യത്തിൽ നി
ന്നുംപ്രത്യെകംദൈവകാൎയ്യത്തിൽ പ്രവെശിക്കുന്നസമയങ്ങളി
ൽഅതിന്ന ആലയവിഗ്രഹധൂപദീപാദികൾ ആവശ്യമാണെ
ന്നുള്ളതഇതിന്റെ മെലദ്ധ്യായങ്ങളാൽവെളിവായി എടുത്തകാ
ണിക്കപ്പെട്ടിരിക്കുന്നു.

2–ാമത—അങ്ങിനെഇരിക്കുന്നആലയവിഗ്രഹാദികൾക്കകാ
ലന്തൊറും വെണ്ടിവരുന്ന ചെലവുകളെഒരെമനുഷ്യനായി എ
റ്റചെയ്യുന്നത അസാദ്ധ്യമാണെന്നഎല്ലാവൎക്കും പരിഷ്കാരമാ
യിഅറിയാമെല്ലൊ.

3–ാമത—പലരുംദൈവത്തെ വിശ്വാസത്തൊടുകൂടി വഴിവാ
ടചെയ്യുന്ന സമയങ്ങളിൽ ആഭരണങ്ങളായും, പാത്രങ്ങളായും, ഭൂമികളായും, ഭണ്ഡാരങ്ങളിൽ ഇടുന്നകാണിക്കകളാലും, ദെവാ
ലയധൎമ്മങ്ങൾ എതകാലത്തും മുടക്കംവരാതെ, ശാശ്വതമായിന
ടപ്പാൻ അനുകൂലമായിരിക്കുന്നതകൊണ്ടആയ്തിനെ പുണ്യമ
ല്ലെന്നഒരിക്കലുംപറയരുത.

4–ാമത കഴിയുന്നനിബന്ധനദ്രവ്യങ്ങളെൟശ്വരപ്രീത്യൎത്ഥ
മായികാലന്തൊറും ചെയ്യുന്നതപുണ്യമാണെന്ന ഞങ്ങടെവെദാ
ഗമശാസ്ത്രപുരാണഇതിഹാസങ്ങളിൽ പറഞ്ഞിരിക്കുന്നവിധി
പ്രകാരം ചെയ്തുവരുന്നതാണെന്ന നീ അറിയെണ്ടതാകുന്നു.

5–ാമത (പുറപ്പാടപുസ്തകം) 25–ാമദ്ധ്യായം 1 മുതൽ 7വരെ
യുള്ളവാക്യങ്ങളിൽ, യഹോവാ മൊശയൊടസംസാരിച്ച പറ
ഞ്ഞു. ഇനിക്കവഴിവാടിനെ എടുത്തുകൊണ്ടുവരുവാൻ ഇസ്രാ
യെൽ മക്കളൊട പറക തന്റെ പൂൎണ്ണമനസ്സൊടെ തരുന്ന ഓ
രൊരുത്തനൊടനിങ്ങൾ ഇനിക്ക വഴിവാടിനെവാങ്ങണം. നി
ങ്ങൾ അവരൊട വാങ്ങെണ്ടുന്ന വഴിപാട ഇത പൊന്നും, വെ
ള്ളിയും, പിച്ചളയും, ഇളനീലനൂലും, ധൂമ്രവൎണ്ണമുള്ള നൂലും, ചു
വന്നനൂലും, നെരിയ ചണനൂലും, കൊലാടുകളിൻ രോമവും,
വെള്ളാട്ടകൊറ്റന്മാരുടെ ചുവപ്പിച്ച തൊലുകളും, തകസ്സുകളി
ൻതൊലുകളും, ശിത്തീമെന്ന മരവും, വിളക്കിന്ന എണ്ണയും,
അഭിഷെക എണ്ണക്ക പരിമളവൎഗ്ഗങ്ങളും, ധൂപത്തിന്ന സുഗ


7

"https://ml.wikisource.org/w/index.php?title=താൾ:CiXIV267.pdf/55&oldid=188611" എന്ന താളിൽനിന്ന് ശേഖരിച്ചത്