താൾ:CiXIV267.pdf/52

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

—44—

നെ ഉണ്ടാക്കി.

3–ാമത—ഇങ്ങിനെനിന്റെമതശാസ്ത്രത്തിലുംആലയങ്ങളിൽ
വിളക്കവെക്കുന്നത പുണ്യമാണന്നവിധിക്ക പ്പെട്ടിരിക്കുന്ന
തിനെകണ്ടിരുന്നും, നീഞങ്ങളെനൊക്കിആലയങ്ങളിൽ നൈമു
തലായ്തുകളെകൊണ്ട വളരെദീപങ്ങളെവെക്കുന്നുവെല്ലൊ അതു
കൾഇല്ലെങ്കിൽ നിങ്ങടെദൈവത്തിന്നകണ്ണ കാണുകയില്ല
യൊഎന്നദുഷിക്കുന്നതമൎയ്യാദയല്ലാത്തതാകുന്നു.

൯–ാമദ്ധ്യായം

വാദ്യം

54. ചൊദ്യം. നിങ്ങളുടെ ആലയങ്ങളിൽഉത്സവ കാല
ത്തിലുംദീപാരാധന കാലത്തിലുംമറ്റുംപലവിധമായ വാദ്യങ്ങ
ളെ മുഴക്കുന്നതഎന്തിനായിട്ടാണ?

(ഉത്തരം) 1–ാമത—ഉത്സവ കാലങ്ങളെയും ദീപാരാധന
കാലങ്ങളെയും സൎവ്വജനങ്ങളുംഅറിഞ്ഞഅന്യകാൎയ്യങ്ങളെ വിട്ട
ൟശ്വരെനെചിന്തിച്ചആലയങ്ങൾക്ക ഒരുങ്ങിവരുവാനും 2–ാ
മതവന്നവരുടെമനസ്സഅന്യവിഷയങ്ങളിൽ പ്രവെശിക്കാതെ
ദൈവവിഷയത്തിൽ തന്നെനിലനിറുത്തി വൃദ്ധിയാക്കുവാൻ
അനുകൂലമായിരിക്കുന്നതുകൊണ്ടും.

3–ാമത—ദെവൊ പചാരാൎത്ഥമായും പലവിധമായ വാദ്യങ്ങ
ളെയും, കീൎത്തനനൎത്തഗാനങ്ങളെയും, മുഴക്കുന്നത ആവശ്യമായ
തകൊണ്ടഞങ്ങടെവെദാഗമശാസ്ത്ര പുരാണഇതിഹാസങ്ങളിൽ
പറഞ്ഞിരിക്കുന്നവിധിപ്രകാരം വിശ്വാസത്തൊടുംഭക്തിയൊ
ടുംചെയ്തവരുന്നതാണെന്ന നീഅറിയെണ്ടതാകുന്നു.

4–ാമത—(നളാഗമം) 15–ാമദ്ധ്യായം 15–16– ൟ വാക്യങ്ങ
ളിൽ യഹൊവായുടെ വചനപ്രകാരം മൊശകല്പിച്ചതിൻ വ
ണ്ണംദൈവത്തിന്റെ പെട്ടകത്തെ അവരുടെ തൊളുകളിന്മെൽ
അതിന്മെലുള്ള തണ്ടുകൾകൊണ്ടചുമന്നു. പിന്നെ, ദാവീദ, ലെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV267.pdf/52&oldid=188608" എന്ന താളിൽനിന്ന് ശേഖരിച്ചത്