താൾ:CiXIV267.pdf/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

—43—

ക്കുന്നദെവചിഹ്നങ്ങളെ കണ്ണകൊണ്ടകാണ്മാനും മുഖ്യഅനുകൂ
ലമായിരിക്കുന്നദീപങ്ങളെ സന്നിധിയിൽവെക്കുന്നത പുണ്യ
ങ്ങളിൽവെച്ചവളരെ ശ്രെഷ്ഠമുള്ളതാണെന്നഞങ്ങടെ വെദാഗ
മശാസ്ത്രപുരാണ ഇതിഹാസങ്ങളിൽപറഞ്ഞിരിക്കുന്ന വിധി
പ്രകാരംചെയ്തവരുന്നതല്ലാതെ, ദൈവംതന്റെ സ്വപ്രയൊജ
നത്തെ കരുതിവെക്കാൻപറഞ്ഞിട്ടുള്ളതും, വെക്കുന്നതും അല്ലെ
ന്നഅറിയെണ്ടതാകുന്നു.

2–ാമത—(ലെവിയപുസ്തകം) 24–ാമദ്ധ്യായം2 മുതൽ4വരെഉ
ള്ളവാക്യങ്ങളിൽപിന്നെയും യഹൊവാമൊശയൊടു സംസാരി
ച്ചപറഞ്ഞതഎന്തെന്നാൽ, വിളക്കുകൾഎല്ലായ്പൊഴും, എരിയുമാ
റാകെണ്ടതിനായിട്ട ഇസ്രായെൽ മക്കൾവിളക്കു വെപ്പിന്ന
ഇടിച്ചപിഴിയപ്പെട്ട തെളിവുള്ളഒലീവഎണ്ണയെനിന്റെ അടു
ക്കൽകൊണ്ടു വരെണമെന്ന അവരൊടകല്പിക്ക, സഭയിൽകൂടാ
രത്തിൽസാക്ഷിയുടെ തിരശ്ശീലക്കപുറത്തഅഹരൊൻ അതിനെ
വൈകുന്നെരംതുടങ്ങി ഉഷഃകാലംവരെയും യഹൊവായുടെമുമ്പാ
കെഎപ്പൊഴും ക്രമപ്പെടുത്തെണം, ഇതനിങ്ങളുടെതല മുറകളിൽ
നിത്യകല്പന അവൻഎപ്പൊഴും യഹൊവായുടെമുമ്പാകെ ശുദ്ധ
മുള്ളകവറവിളക്കുതണ്ടിന്മെൽ വിളക്കുകളെക്രമപ്പെടുത്തെണം
(പുറപ്പാടപുസ്തകം) 27–ാമദ്ധ്യായം 20–21–വാക്യങ്ങളിൽമെല്പ
റഞ്ഞപ്രകാരംതന്നെ പറയപ്പെട്ടിരിക്കുന്നു (സംഖ്യാപുസ്തകം)
8–ാമദ്ധ്യായം 1മുതൽ4വരെഉള്ളവാക്യങ്ങളിൽ യഹൊവാ, മൊ
ശയൊട സംസാരിച്ചപറഞ്ഞു. നീവിളക്കുകളെകൊളുത്തുമ്പൊ
ൾഎഴവിളക്കുകൾ കവറവിളക്കിന നെരെപ്രകാശംകൊടുക്കെ
ണം. എന്നഅഹരൊനൊട സംസാരിച്ചഅവനൊടപറക. അ
ഹരൊൻ അപ്രകാരംചെയ്തു. യഹൊവമൊശയൊടുകല്പിച്ചപ്ര
കാരംതന്നെ അവൻകവറവിളക്കിന നെരെഅതിന്റെവിളക്കു
കളെകൊളുത്തി. ൟ കവറവിളക്കിന്റെപണി, അടിക്കപ്പെട്ട
പൊന്നുകൊണ്ട ആയിരുന്നു. അതിന്റെ ചുവടമുതൽ അതി
ന്റെപുഷ്പങ്ങൾവരെയുംഅടിപ്പപണിആയിരുന്നു. യഹൊവാ,
മൊശക്കകാണിച്ചമാതൃകപ്രകാരംതന്നെഅവൻ കവറവിളക്കി

"https://ml.wikisource.org/w/index.php?title=താൾ:CiXIV267.pdf/51&oldid=188607" എന്ന താളിൽനിന്ന് ശേഖരിച്ചത്