താൾ:CiXIV267.pdf/50

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

—42—

ൽ മറ്റൊരുദൈവദൂതനും വന്ന ബലിപീഠത്തിന്റെ അരികെ
ഒരു സ്വൎണ്ണധൂപകലശവുംകൊണ്ടനിന്നു. എന്നാറെ അവന്ന
സിംഹാസനത്തിന്റെ മുമ്പാകെയുള്ള സ്വർണ്ണപീഠത്തിന്മെൽ
സകലവിശുദ്ധിമാന്മാരുടെ പ്രാൎത്ഥനകളോടുംകൂടെ നൽകുവാ
ൻ വളരെ ധൂപവൎഗ്ഗം കൊടുക്കപ്പെട്ടു. ധൂപവൎഗ്ഗത്തിന്റെ പുക
ശുദ്ധിമാന്മാരുടെ പ്രാൎത്ഥനകളോടുകൂടെ ദൈവദൂതന്റെ കയ്യി
ൽനിന്ന ദൈവത്തിന്റെമുൻപാകെ കരെറി ആ ദൈവദൂത
ൻ ധൂപകലശത്തെ എടുത്ത ആയതിനെബലിപീഠത്തിലെ അ
ഗ്നികൊണ്ട നിറച്ച ഭൂമിയിലെക്ക ഇട്ടുകളഞ്ഞു. അപ്പോൾ ശ
ബ്ദങ്ങളും ഇടിമുഴക്കങ്ങളും മിന്നലുകളും ഭൂകമ്പവും ഉണ്ടായി—

5–ാമത ഇങ്ങിനെ നിന്റെ മതശാസ്ത്രത്തിൽ യഹൊവ ത
നിക്ക ധൂപമിടുവാൻ വിധിച്ചു എന്നും, അപ്രകാരംഅവരുടെഭ
ക്തന്മാർ ചെയ്തു എന്നും പറയപ്പെട്ടിരിക്കുന്നതിനെ കണ്ടിരു
ന്നും ഞങ്ങൾ ഞങ്ങടെദൈവത്തിന്ന ധൂപം കാണിക്കുന്നതി
നെ എന്തിലക്കാണെന്ന നീ ചൊദിക്കുന്നതനീതിയല്ല.

൮–ാമദ്ധ്യായം

ദീപം

53. ചൊദ്യം ദെവാലയങ്ങളിലുംശിലമുതലായ വിഗ്രഹ
ങ്ങളുടെഅടുക്കലും, നെയ്യ, എണ്ണ, മുതലയ്തുകളെകൊണ്ട, ഒന്ന,
പത്ത, നൂറ, ആയിരങ്ങളായിദീപങ്ങൾവെക്കുന്നുവെല്ലൊ ആ
യ്ത ഇല്ലെങ്കിൽ നിങ്ങടെ ദൈവത്തിന്നകണ്ണ കാണുകയില്ലയൊ
പിന്നെഎന്തിനായിട്ടാണൟവിധംചെയ്യുന്നത?

(ഉത്തരം) 1–ാമത—ദൈവത്തിന്ന വഴിപാട ചെയ്വാൻ
ആലയങ്ങളിൽവരുന്ന ജനങ്ങൾക്കഅതെതഘട്ടങ്ങളെ കുറിപ്പാ
യി അറിവാനും ശിലമുതലായവിഗ്രഹങ്ങളിൽ സ്ഥാപിച്ചിരി

"https://ml.wikisource.org/w/index.php?title=താൾ:CiXIV267.pdf/50&oldid=188606" എന്ന താളിൽനിന്ന് ശേഖരിച്ചത്