താൾ:CiXIV267.pdf/49

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

—41—

4–ാമത (പുറപ്പാടപുസ്തകം) 30–ാമദ്ധ്യായം 34 മുതൽ 36
വരെയുള്ളവാക്യങ്ങളിൽ യഹൊവാ മൊശയൊട പറഞ്ഞത എ
ന്തെന്നാൽ നീ സുഗന്ധവൎഗ്ഗങ്ങളെ നറുംപശയും, ഗുല്ഗുലുവും,
ഹൽബാനപ്പശയുമെന്ന സുഗന്ധവൎഗ്ഗങ്ങളെയും, ശുദ്ധമുള്ള
സാമ്പ്രാണിയെയും എടുക്കെണം. ഓരൊന്നസമതൂക്കം ആയിരി
ക്കെണം. അതിനെ തൈലക്കാരന്റെ പ്രവൃത്തിയായി പരിമള
പ്പെടുത്തി ശുചിയും ശുദ്ധവുമുള്ള ധൂപവൎഗ്ഗവുമാക്കെണം. അ
തിൽ ഏതാനും നീ ഇടിച്ചപൊടിയാക്കി ഞാൻ നിന്നെ എതിരെ
ല്പാൻ ഇരിക്കുന്ന സഭയിൽ കൂടാരത്തിലുള്ള സാക്ഷിക്ക മുമ്പാ
കെ വെക്കെണം അതനിങ്ങൾക്ക മഹാ ശുദ്ധമുള്ളതായിരിക്കെ
ണം (ലെവിയപുസ്തകം) 16–ാമദ്ധ്യായം 12–13 ഈ വാക്യ
ങ്ങളിൽ പിന്നെ അവൻ യഹോവായുടെ മുമ്പാകെ ബലിപീ
ഠത്തിന്മെൽ ഉള്ള തീക്കനൽകൊണ്ട ഒരു കലശത്തെ നിറച്ച
പൊടിക്കപ്പെട്ട സുഗന്ധധൂപവൎഗ്ഗങ്ങളിൽ നിന്നതന്റെ കൈ
കൾ നിറച്ചെടുത്ത തിരശ്ശീലക്കകത്ത കൊണ്ടുവരെണം. ധൂപ
ത്തിന്റെ മെഘം സാക്ഷിപെട്ടകത്തിന്മെലുള്ള കൃപാസനത്തെ
മൂടുവാൻതക്കവണ്ണം താൻമരിക്കാതെകണ്ട അവൻ ധൂപവൎഗ്ഗ
ത്തെ യഹൊവായുടെ മുമ്പാകെഅഗ്നിയിൽ ഇടെണം (സംഖ്യ
പുസ്തകം) 16–ാമദ്ധ്യായം 46–ാംവാക്യത്തിൽ നീ ധൂപകലശ
ത്തെ എടുത്ത അതിൽ ബലിപീഠത്തിൽനിന്ന അഗ്നിയെവെ
ച്ച ധൂപവൎഗ്ഗത്തെയും ഇട്ട വേഗത്തിൽ സഭയുടെ അടുക്കൽ
ചെന്ന അവൎക്കവെണ്ടി പാപപരിഹാരം ചെയ്ക. (പുറപ്പാടപു
സ്തകം) 30–ാമദ്ധ്യായം 7–8 വാക്യങ്ങളിൽ അഹരൊൻ കാല
ന്തൊറും അതിന്റെമേൽ സുഗന്ധവൎഗ്ഗങ്ങളുള്ള ധൂപം കാട്ടേ
ണം അവൻ വിളക്കുകളേനന്നാക്കുമ്പൊൾ അതിന്റെമെൽ
ധൂപംകാട്ടെണം. അഹരോൻ വൈകുന്നേരത്തെ വിളക്കുകളെ
കൊളുത്തുമ്പോഴും അവൻ അതിന്റെമെൽ സുഗന്ധവൎഗ്ഗങ്ങ
ളുള്ള ധൂപം കാട്ടെണം. അത നിങ്ങളുടെ തലമുറയായി എപ്പൊ
ഴും യഹോവായുടെ മുമ്പാകെ ഉള്ളധൂപം ആയിരിക്കെണം.
(വെളിപ്പാട) 8–ാമദ്ധ്യായം 3 മുതൽ 5 വരെ ഉള്ള വാക്യങ്ങളി

"https://ml.wikisource.org/w/index.php?title=താൾ:CiXIV267.pdf/49&oldid=188605" എന്ന താളിൽനിന്ന് ശേഖരിച്ചത്