താൾ:CiXIV267.pdf/48

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

—40—

വിധിക്കപ്പെട്ടിരിക്കുന്നതിനെ നീ കണ്ടിരുന്നതും ഞങ്ങൾ ഞങ്ങ
ടെ ദൈവത്തിന്ന നൈവെദ്യംചെയ്യുന്നതിനെനൊക്കി നിങ്ങ
ൾ അന്നം, പഴം, മുതലായ്തുകളെ വിഗ്രഹങ്ങൾക്ക മുമ്പെ സമ
ൎപ്പിക്കുന്നുവെല്ലൊ ആയ്ത അവകളെ ഭക്ഷിക്കുമൊ എന്നദുഷി
ക്കുന്നു. ഇതുകൊണ്ട പൂൎവ്വകാലത്തിലെ നിന്റെ യഹോവാവെ
ശപ്പകൊണ്ടതന്റെമുമ്പിൽപടച്ച പദാൎത്ഥങ്ങളെ ഉണ്ടു എന്നു
ള്ളത നിന്റെ വിചാരം എന്നതോന്നുന്നു.

൭–ാമദ്ധ്യായം

ധൂപദിപം.

52. ചൊദ്യം. നിങ്ങൾ ശിലമുതലായ വിഗ്രഹങ്ങളുടെ
അടുക്കൽ അതിസുഗന്ധവാസനയുള്ള ധൂപങ്ങളെയും പഞ്ചാല
ത്തിമുതലായ ദീപങ്ങളെയും കാണിക്കുന്നത എന്തിനവേണ്ടി?

(ഉത്തരം) ഒന്നാമതദൈവവിചാരത്തോടുകൂടി പ്രത്യെ
കംഒരുങ്ങിവരുന്ന മനുഷ്യരുടെ ഹൃദയത്തിൽ ദൈവസാന്നി
ദ്ധ്യത്തെഇളക്കി വൃദ്ധിയാക്കുവാൻ സാമ്പ്രാണിമുതലായദിവ്യ
സാധങ്ങൾ അനുകൂലമായിരിക്കുന്നതുകൊണ്ടും,

2–ാമത ദ്ധ്യാനത്തിന്ന അടയാളമായിവിഗ്രഹങ്ങളിൽസ്ഥാ
പിച്ചിരിക്കുന്ന ദൈവചിഹ്നങ്ങൾ മനസ്സിൽ പതിയെണ്ടതആ
വശ്യമായതകൊണ്ട ജനക്കൂട്ടത്തോടും ദൂരത്തിലുംനിൽക്കുന്നഎ
ല്ലാവൎക്കും പഞ്ചാലത്തിമുതലായ വെളിച്ചങ്ങളുടെ സഹായം
കൊണ്ടകാണാൻവെണ്ടിയും,

3–ാമത– ഉപചാരാൎത്ഥമായും ഞങ്ങടെവേദാഗമശാസ്ത്രപുരാ
ണഇതിഹാസങ്ങളിൽ വിധിപ്രകാരം ശിലമുതലായ വിഗ്രഹ
ങ്ങളുടെ അടുക്കൽ ധൂപദീപങ്ങളെ കാണിക്കുന്നത അവശ്യമാ
യിചെയ്യെണ്ടുന്നപുണ്യങ്ങളാകുന്നു

"https://ml.wikisource.org/w/index.php?title=താൾ:CiXIV267.pdf/48&oldid=188604" എന്ന താളിൽനിന്ന് ശേഖരിച്ചത്